തമിഴ്‌നാട്ടില്‍ വാഹനാപകടം... വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്, രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്
തമിഴ്‌നാട്ടില്‍ വാഹനാപകടം... വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്, രണ്ട് മരണം, നിരവധി പേര്‍ക്ക് പരുക്ക്.
തൃശൂര്‍ ഒല്ലൂര്‍ നെല്ലിക്കുന്ന് സ്വദേശികളാണ് മരിച്ചത്. തഞ്ചാവൂരിന് സമീപം ഒറത്തനാട് എന്ന സ്ഥലത്ത് വച്ചാണ് അപകടമുണ്ടായത്. പുലര്‍ച്ചെ നാലരയോടെയാണ് അപകടം സംഭവിച്ചത്. ഒല്ലൂരില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥാടനത്തിന് പോയവരാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞായിരുന്നു അപകടം. ഇന്നലെ രാത്രി ഏഴുമണിക്കാണ് സംഘം വേളാങ്കണ്ണിയിലേക്ക് യാത്ര തിരിച്ചത്.
മന്നാര്‍ഗുഡിയ്ക്ക് സമീപം വെച്ച് വളവു തിരിയുന്നതിനിടെ ബസ് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകളുള്ളത്.
ബസ് പാതയോരത്തെ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകട സമയത്ത് ബസ്സിനുള്ളില്‍ 51 യാത്രക്കാര്‍ ഉണ്ടായിരുന്നു.
അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഒരു ബസ് ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഉറക്കത്തിനിടെയാണ് അപകടം ഉണ്ടായതെന്നതിനാല്‍, അപകടത്തിന്റെ വ്യാപ്തി വര്‍ധിച്ചേക്കുമെന്നാണ് സൂചനകള്‍. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
"
https://www.facebook.com/Malayalivartha