സുഹൃത്തിന്റെ നഗ്‌ന വീഡിയോ പകര്‍ത്തി പണത്തിനായി ബ്ലാക്ക്‌മെയില്‍ ചെയ്തയാള്‍ അറസ്റ്റില്‍

സുഹൃത്തിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്തയാള്‍ ഡല്‍ഹിയില്‍ അറസ്റ്റില്‍. വീഡിയോ കാള്‍ വഴി സുഹൃത്തിനെ പ്രലോഭിപ്പിച്ച് നഗ്‌നനാക്കി വീഡിയോ പകര്‍ത്താനും ഇതുപയോഗിച്ച് പണം തട്ടാനും പ്രതികള്‍ ഗൂഢാലോചന നടത്തിയതായി പൊലീസ് പറഞ്ഞു. സുഹൃത്തില്‍നിന്ന് നാല് ലക്ഷം രൂപ തട്ടിയെടുത്തതിന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവാവിനെ വീഡിയോ കാള്‍ ചെയ്ത് പ്രലോഭിപ്പിച്ച് വസ്ത്രങ്ങള്‍ അഴിപ്പിച്ച് വീഡിയോ പകര്‍ത്തിയശേഷം ബ്ലാക്ക്‌മെയില്‍ ചെയ്യുകയായിരുന്നു എന്നും ഡല്‍ഹി പൊലീസ് പറയുന്നു.
ബബ്‌ലു എന്ന 28കാരനാണ് സുഹൃത്തിന്റെ തട്ടിപ്പിന് ഇരയായത്. തന്നെ അങ്കിത ശര്‍മ എന്ന പേരില്‍ ഒരു യുവതി ഫോണില്‍ പരിചയപ്പെട്ടതായും നിരന്തരം അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും ബബ്‌ലു പറയുന്നു. തുടര്‍ന്നാണ് ബ്ലാക്ക്‌മെയില്‍ ചെയ്ത് തട്ടിപ്പ് നടത്തിയത്. പൊലീസില്‍ ബബ്‌ലു പരാതിപ്പെട്ടതിനെ തുടര്‍ന്ന് സൈബര്‍ പൊലീസ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതി ശിവം കുമാര്‍ ബബ്‌ലുവിന്റെ സുഹൃത്താണ്.
https://www.facebook.com/Malayalivartha
























