എസ്.ബി.ഐയില്‍ 95 കോടിയുടെ തട്ടിപ്പ് നടത്തിയ വ്യവസായി അറസ്റ്റില്‍

എസ്.ബി.ഐയില്‍ 95 കോടിയുടെ തട്ടിപ്പ് നടത്തിയ വ്യവസായിയെ ഇ.ഡി അറസ്റ്റ് ചെയ്തു. കൊല്‍ത്ത കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൗശിക് കുമാര്‍ നാഥാണ് പിടിയിലായത്. മാര്‍ച്ച് 30നാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഇയാള്‍ പിടയിലാവുന്നത്.
പ്രത്യേക പി.എം.എല്‍.എ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ഏപ്രില്‍ 10 വരെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. വ്യാജ രേഖകള്‍ സമര്‍പ്പിച്ച് എസ്.ബി.ഐയില്‍ നിന്നും വായ്പയെടുത്തുവെന്നതാണ് ഇയാള്‍ക്കെതിരായ കുറ്റം. ഇയാള്‍ വായ്പ തുക വകമാറ്റി ചെലവഴിക്കുകയും ചെയ്തു.
ഇ.ഡിക്ക് പുറമേ സി.ബി.ഐയും നാഥിനെതിരെ നാല് കേസെടുത്തിട്ടുണ്ട്. മുംബൈ ക്രൈംബ്രാഞ്ചും ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഇയാളുടെ പേരിലുള്ള 3.68 കോടി രൂപയുടെ സ്വത്തുക്കള്‍ ഇ.ഡി പിടിച്ചെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha
























