സമുദ്ര നിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ട പേടകം സ്വയം ദിശ നിയന്ത്രിച്ച് ഒരു വിമാനത്തെ പോലെ റൺവേയിൽ ഇറക്കുക എന്നത് പരീക്ഷണം; പുനരുപയോഗിക്കാവുന്ന വിക്ഷേപിണി ആർഎൽവിയുടെ ലാൻഡിംഗ് പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഇസ്രോ

നമ്മുടെ രാജ്യം മറ്റൊരു അഭിമാനകരമായ മറ്റൊരു നേട്ടം കൂടെ നേടിയിരിക്കുകയാണ്. ഇസ്രോയുടെ പുതിയ നേട്ടം രാജ്യത്തിന്റെ മാറ്റു കൂട്ടുന്നുണ്ട്. പുനരുപയോഗിക്കാവുന്ന വിക്ഷേപിണി ആർഎൽവിയുടെ ലാൻഡിംഗ് പരീക്ഷണം ഇസ്രോ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്. സമുദ്ര നിരപ്പിൽ നിന്ന് 4.5 കിലോമീറ്റർ ഉയരത്തിൽ നിന്ന് താഴേക്കിട്ട പേടകം സ്വയമേ ദിശ നിയന്ത്രിച്ച് ഒരു വിമാനത്തെ പോലെ റൺവേയിൽ ഇറക്കുക എന്നതായിരുന്നു പരീക്ഷണം.
വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററായിരുന്നു പേടകത്തെ പൊക്കിയെടുക്കാൻ ഉപയോഗിച്ചത് എന്നതും ശ്രദ്ധേയമായ കാര്യം.കർണാടകയിലെ ചിത്രദുർഗയിൽ വെച്ചായിരുന്നു പരീക്ഷണം നടത്തിയത്. ഐഎസ്ആർഒ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം എന്ന ലക്ഷ്യത്തിലേക്ക് നയിക്കപ്പെടുകയാണ് എന്ന് തന്നെ നമുക്ക് പറയാം. പേടകത്തെ ബഹിരാകാശത്തേക്ക് അയച്ച് തിരികെ ഭൂമിയിലിറക്കുന്നതായിരിക്കും ആർഎൽവി വികസനത്തിലെ അടുത്ത ഘട്ടംഎന്നതും ശ്രദ്ദേയമാണ് .
തിരുവനന്തപുരം വിഎസ്എസ്‌സിയിലെ പ്രത്യേക സംഘമായിരുന്നു ആർഎൽവിയുടെ പിന്നിൽ പ്രവർത്തിച്ചത്.2016 മെയിൽ ആർഎൽവി ഹെക്‌സ് വാഹനം ബംഗാൾ ഉൾക്കടലിന് മുകളിലുള്ള ഒരു സാങ്കൽപ്പിക റൺവേയിൽ ലാൻഡിംഗ് നടത്തി. പക്ഷേ യഥാർത്ഥ റൺവേയിലൈ കൃത്യമായ ലാൻഡിംഗ് സമയത്ത് നേരിടാവുന്ന വെല്ലുവിളികളെക്കുറിച്ച് പഠിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർഎൽവി-എൽഇഎക്‌സ് എന്ന പേരിൽ പ്രത്യേക ദൗത്യം സജ്ജമാക്കിയത്. അടുത്തിടെ ബഹിരാകാശ രംഗത്ത് വലിയ രീതിയിൽ ഉള്ള മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു .
എസ്എസ്എൽവി ഡി2 വിജയകരമായി പരീക്ഷിക്കുകയായിരുന്നു. ശ്രീഹരിക്കോട്ടയിൽ നടന്ന വിക്ഷേപണം മൂന്ന് ഉപഗ്രഹങ്ങളെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചിരുന്നു രാജ്യത്തെ 750 വിദ്യാർത്ഥിനികൾ തയ്യാറാക്കിയത് അടക്കം മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എൽവി ഡി2 വഹിച്ചത് .
https://www.facebook.com/Malayalivartha
























