കല്‍ക്കരിപ്പാടം അഴിമതി; ടി.കെ.എ നായരെ ചോദ്യം ചെയ്യണമെന്ന ആവശ്യം കേന്ദ്രം തള്ളി

കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ നായരെ ചോദ്യം ചെയ്യണമെന്ന സി.ബി.ഐയുടെ ആവശ്യം കേന്ദ്രം തള്ളി. ഭരണഘടനാപരമായ പദവി വഹിക്കുന്നതിനാലാണ് ആവശ്യം തള്ളിയതെന്നാണ് വിശദീകരണം.
2006 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തില്‍ കല്‍ക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ടി.കെ.എ നായരെ ചോദ്യം ചോയ്യണമെന്നായിരുന്നു സി.ബി.ഐ ആവശ്യപ്പെട്ടത്. ആ കാലഘട്ടത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനായിരുന്നു കല്‍ക്കരി മന്ത്രാലയത്തിന്റെ ചുമതല. അന്ന് പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്നു ടി.കെ.എ നായര്‍. സെക്രട്ടറിയായിരുന്ന എച്ച്.സി ഗുപ്‌തയ്‌ക്ക് ക്രമക്കേടില്‍ പങ്കുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉന്നതരിലേക്ക് അന്വേഷണം നടത്താന്‍ സി.ബി.ഐ തീരുമാനിച്ചത്. നേരത്തെ ഗുപ്‌തയെ ചോദ്യം ചെയ്യാനുള്ള അനുമതിയും നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha