Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കേന്ദ്രസര്‍ക്കാരിനെതിരെ നടത്തി കൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് സ്റ്റാലിന്‍ ആഞ്ഞടിച്ചത്. ചെന്നൈയിലെ ഭരണസിരാകേന്ദ്രത്തിലേയ്ക്ക് സൈന്യത്തെ ഇറക്കിവിട്ടതു പോലെ ഇഡിയുടെ അടുത്ത ലക്ഷ്യം കേരളമാണെന്ന് വ്യ്കതമാണ്

16 JUNE 2023 11:46 AM IST
മലയാളി വാര്‍ത്ത

ചെറുത്തുനില്പുകളുടെയും പോരാട്ടങ്ങളുടെയും വീഥികള്‍ നീ്ന്തിയാണ് തമിഴ്‌നാട്ടിലെ ദ്രാവിഡ മക്കള്‍ ഇന്നത്തെ നിലയിലെത്തിയതെന്ന മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ പ്രസ്താവന തമിഴ്‌നാട്ടില്‍ വലിയ ആവേശമാണ് നല്കിയിരിക്കുന്നത്. ഞങ്ങള്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്ക് തടുക്കാനാവില്ലൈന്ന് ഇഡിയുടെ റെയ്ഡുകളെയും അറസ്റ്റിനേയും നോക്കി സ്റ്റാലിന്‍ പറഞ്ഞത് വെറുവാക്കല്ല. കേന്ദ്രസര്‍ക്കാരിനെതിരെ നടത്തി കൊണ്ടിരിക്കുന്ന പോരാട്ടത്തിന്റെ തുടര്‍ച്ചയായാണ് സ്റ്റാലിന്‍ ആഞ്ഞടിച്ചത്. ചെന്നൈയിലെ ഭരണസിരാകേന്ദ്രത്തിലേയ്ക്ക് സൈന്യത്തെ ഇറക്കിവിട്ടതു പോലെ ഇഡിയുടെ അടുത്ത ലക്ഷ്യം കേരളമാണെന്ന് വ്യ്കതമാണ്.

എന്നാല്‍ കര്‍ണ്ണാടകയില്‍ പരമാവധി പ്രതിപക്ഷ നേതാക്കളെ ഇഡി കേസില്‍ പെടുത്തിയിട്ടിരിക്കുന്നതിനാല്‍ സിദ്ധരാമയ്യ സര്‍ക്കാരിനെ തല്കാലം പിടികൂടിയിട്ടില്ല. തമിഴ്‌നാട്ടിലെ പഴയ കേസുകെട്ടുകളെല്ലാം പൊ്ക്കി കൊണ്ടാണ് ഇഡി വിളയാടികൊണ്ടിരിക്കുന്നത്. കേരളത്തില്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലം മുതലുള്ള കേസുകള്‍ ഇഡിയ്ക്ക് മുന്നിലുണ്ട്. ഇപ്പോഴിതാ കണ്ണൂരിലെ സിപിഎം നേതാക്കള്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലുമായി. ആസുത്രിതമായി കള്ളപ്പണം വെളുപ്പിക്കലിന് സിപിഎം നേതാക്കള്‍ തന്നെ പെട്ടിക്കടകള്‍ തുറന്ന് പ്രവര്‍ത്തിച്ചിരുന്നുവെന്നത് കണ്ടെത്തിയതോടെ ഇഡി കരുതലോടെയാണ് മുന്നോട്ടു നീങ്ങുന്നത്. സാമ്പത്തികമായി പെട്ടെന്ന് വളര്‍ച്ചയുണ്ടായിട്ടുള്ള നേതാക്കളെ ലക്ഷ്യം വെയ്ക്കുന്നുമുണ്ട്. നേതാക്കളോടൊപ്പം ചങ്ങാത്തം കൂടുന്നതും, രാത്രികാല പാര്‍ട്ടികള്‍ നടത്തുന്നവരുടെയും സാമ്പത്തിക വളര്‍ച്ച അമ്പരപ്പിക്കുന്നതാണ് ഇഡി കണ്ടെത്തിയിട്ടുണ്ട്. വിദേശ യാത്ര കഴിഞ്ഞെത്തുന്ന പിണറായി വിജയനേയും സംഘത്തേയും കാത്തിരിക്കുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകള്‍ തന്നെയാണ്.

സിദ്ധരാമയ്യ സര്‍ക്കാര്‍ കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കിയതിന് പിന്നാലെ, കര്‍ണാടക സ്‌കൂളുകളില്‍ ആര്‍എസ്എസ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്ഗേവാറിനെക്കുറിച്ചുള്ള അധ്യായങ്ങളും ഒഴിവാക്കി. പകരം സാവിത്രിഭായ് ഫൂലെ, ചക്രവര്‍ത്തി സുലിബെലെ, ജവഹര്‍ലാല്‍ നെഹ്റു ഇന്ദിരാഗാന്ധിക്ക് എഴുതിയ കത്തുകള്‍, ബിആര്‍ അംബേദ്കറെക്കുറിച്ചുള്ള കവിതകള്‍ എന്നിവ പാഠപുസ്തകങ്ങളില്‍ കൂട്ടിച്ചേര്‍ക്കുന്നതിനും തീരുമാനമെടുത്തു, എല്ലാ സ്‌കൂളുകളിലും കോളജുകളിലും ഭരണഘടനയുടെ ആമുഖം വായിക്കുന്നതു നിര്‍ബന്ധമാക്കി.

കര്‍ണാടക വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയാണ് ഈ പുതിയ തീരുമാനം പ്രഖ്യാപിച്ചത്. 'കഴിഞ്ഞ വര്‍ഷം മുന്‍ ബിജെപി സര്‍ക്കാര്‍ എന്തൊക്കെ മാറ്റങ്ങള്‍ വരുത്തിയോ, ഞങ്ങള്‍ അവയെല്ലാം തിരികെ കൊണ്ടുവന്നു, അത്രമാത്രം' മന്ത്രി പറഞ്ഞു. ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ കന്നഡ, സാമൂഹ്യശാസ്ത്രം പാഠപുസ്തകങ്ങളിലാകും ഈ പരിഷ്‌ക്കരണങ്ങള്‍ ഉള്‍പ്പെടുക.മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഈ അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം പൂര്‍ത്തിയായതിനാല്‍ കൂട്ടിച്ചേര്‍ക്കുന്ന അധ്യായങ്ങള്‍ അനുബന്ധ പാഠങ്ങളായി പഠിപ്പിക്കും. ഏകദേശം 10 മുതല്‍ 12 ലക്ഷം രൂപ വരെ ചിലവഴിച്ചാണ് പാഠപുസ്തക പരിഷ്‌കരണം നടത്തുന്നതെന്നും പത്ത് ദിവസത്തിനകം അനുബന്ധ പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമവും കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. നിര്‍ബന്ധിച്ചു മതംമാറ്റിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്. തമിഴ്‌നാട്ടില്‍ മന്ത്രിയുടെ അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവങ്ങളും സര്‍ക്കാര്‍- ഗവര്‍ണര്‍ തുറന്ന പോരിന് വഴിയിട്ട പശ്ചാത്തലത്തിലാണ് സ്റ്റാലിന്‍ കേന്ദ്രത്തിനെതിരെ വെല്ലുവിളിയുമായി രംഗത്തെത്തിയത്.  അറസ്റ്റിലായ മന്ത്രി സെന്തില്‍ വി.ബാലാജിയുടെ കാബിനറ്റ് വകുപ്പുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍.രവി തള്ളിയതാണ് പുതിയ പോരിന് കാരണം. സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ ധനമന്ത്രി തങ്കം തെന്നരസുവിനും ഭവനനിര്‍മാണ മന്ത്രി എസ്.മുത്തുസാമിക്കുമായി വീതിച്ചു നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സെന്തില്‍ ചികിത്സയിലായതിനാല്‍ വകുപ്പ് കൈമാറണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.

എന്നാല്‍ അനാരോഗ്യം മതിയായ കാരണമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വകുപ്പുമാറ്റം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയാറാകാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ സര്‍ക്കാര്‍ രംഗത്തെത്തി. ഗവര്‍ണര്‍ ബിജെപി ഏജന്റിനെ പോലെ പെരുമാറുകയാണെന്ന് മന്ത്രി കെ.പൊന്‍മുടി ആരോപിച്ചു. വകുപ്പ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ അവകാശമാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പൊന്‍മുടി പറഞ്ഞു.

അതേസമയം, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ചികിത്സ നേടാനാണ് അനുമതി നല്‍കിയത്. മദ്രാസ് ഹൈക്കോടതിയില്‍ മന്ത്രിയുടെ ഭാര്യ മേഘല നല്‍കിയ ഹര്‍ജിയിലാണ് വിധി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇഡിയോട് മറുപടി ആവശ്യപ്പെട്ടു. എയിംസില്‍ നിന്നുള്ള വൈദ്യസംഘം പരിശോധന നടത്തിയശേഷമേ ആശുപത്രി മാറ്റാവൂ എന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി. മന്ത്രിയുടെ ജാമ്യ ഹര്‍ജിയില്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച വിധി പറയും.

തമിഴ്‌നാട്ടില്‍ വീണ്ടും സര്‍ക്കാര്‍- ഗവര്‍ണര്‍ പോര്. അറസ്റ്റിലായ മന്ത്രി സെന്തില്‍ വി.ബാലാജിയുടെ കാബിനറ്റ് വകുപ്പുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ നല്‍കിയ ശുപാര്‍ശ ഗവര്‍ണര്‍ ആര്‍.എന്‍.രവി തള്ളി. സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ ധനമന്ത്രി തങ്കം തെന്നരസുവിനും ഭവനനിര്‍മാണ മന്ത്രി എസ്.മുത്തുസാമിക്കുമായി വീതിച്ചു നല്‍കണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. സെന്തില്‍ ചികിത്സയിലായതിനാല്‍ വകുപ്പ് കൈമാറണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.

എന്നാല്‍ അനാരോഗ്യം മതിയായ കാരണമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് വകുപ്പുമാറ്റം അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയാറാകാതിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെതിരെ സര്‍ക്കാര്‍ രംഗത്തെത്തി. ഗവര്‍ണര്‍ ബിജെപി ഏജന്റിനെ പോലെ പെരുമാറുകയാണെന്ന് മന്ത്രി കെ.പൊന്‍മുടി ആരോപിച്ചു. വകുപ്പ് തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ അവകാശമാണ്. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും പൊന്‍മുടി പറഞ്ഞു.അതേസമയം, മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിന് പിന്നാലെ തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റി. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ചികിത്സ നേടാനാണ് അനുമതി നല്‍കിയത്. മദ്രാസ് ഹൈക്കോടതിയില്‍ മന്ത്രിയുടെ ഭാര്യ മേഘല നല്‍കിയ ഹര്‍ജിയിലാണ് വിധി. ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഇഡിയോട് മറുപടി ആവശ്യപ്പെട്ടു. എയിംസില്‍ നിന്നുള്ള വൈദ്യസംഘം പരിശോധന നടത്തിയശേഷമേ ആശുപത്രി മാറ്റാവൂ എന്ന ഇഡിയുടെ ആവശ്യം കോടതി തള്ളി.

നിലവില്‍ 3 ഹൃദയധമനികളില്‍ തടസ്സം സ്ഥിരീകരിച്ചതിനാല്‍ അടിയന്തിര ബൈപാസ് ശസ്ത്രക്രിയ നിര്‍ദേശിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ കാവേരി ആശുപത്രിയിലേയ്ക്ക് മാറ്റിയത്.  ജയലളിതയുടെ അണ്ണാഡിഎംകെ സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ഗതാഗത വകുപ്പിലെ ജോലികള്‍ക്കു കോഴ വാങ്ങിയെന്നാണു ബാലാജിക്കെതിരായ കേസ്. പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ അടിച്ചു വൃത്തിയാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടികളുടെ ഭാഗമാണ് മന്ത്രിയുടെ അറസ്റ്റെന്നാണ് പറയുന്നത്. എന്നാല്‍ തമിഴ്‌നാട്ടിനേക്കാള്‍ ഗൗരവ്വമുള്ള വിഷയങ്ങളാണ് കേരളത്തില്‍ ഇഡിയുടെ പക്കലുള്ളത്.

 സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, ഡോളര്‍കടത്ത് തുടങ്ങിയ കേസുകളില്‍ മുഖ്യപ്രതികളില്‍ മാത്രം ഒതുങ്ങി നിന്നാണ് ഇഡി ഇപ്പോള്‍ കളിക്കുന്നത്. എന്നാല്‍ പത്തു വര്‍ഷത്തിന് ശേഷം സെന്തില്‍ ബാലിജിയെ പൊക്കിയെടുത്ത ഇഡി കേരളത്തിലും അത്തരമൊരു നാടകം ആവര്‍ത്തിക്കാനായി കാത്തിരിക്കുന്നുവെന്ന വിവരമാണ് പുറത്തു വരുന്നത്. എന്തായാലും കേരളത്തിലും രാഷ്ട്രീയ നേതാക്കള്‍ കരുതിയിരിക്കുന്നത് നല്ലതായിരിക്കും. പ്രത്യേകിച്ച് ക്ലിഫ് ഹൗസുമായി ബന്ധപ്പെട്ടവരെല്ലാം ഇഡിയുടെ നിരീക്ഷണത്തിലാണ്. കര്‍ണ്ണാടകം, തമിഴ്‌നാട്, കേരളം മൂന്നിടത്തും വെന്നിക്കൊടി പാറിക്കാന്‍ ബിജെപി ഏതറ്റംവരെയും പോകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (1 hour ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (1 hour ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (1 hour ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (1 hour ago)

'എല്ലാം പൂര്‍ത്തിയാകുന്ന പോലെ'; പ്രിയ സുഹൃത്തും നടനുമായ സലിംകുമാറിന്റെ വേര്‍പാടില്‍ ഓര്‍മകളുമായി വി.ഡി. സതീശന്‍  (2 hours ago)

മുഖ്യമന്ത്രി വിജയ്-സംഗീത വിവാഹമോചന ഹര്‍ജി ഓഗസ്റ്റിലേക്ക് മാറ്റി  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (3 hours ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (3 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (3 hours ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (3 hours ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (3 hours ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (4 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (4 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (5 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (5 hours ago)

Malayali Vartha Recommends