Widgets Magazine
08
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

ചിത്രകാരി ഹേമ ഉപാധ്യായയേയും അഭിഭാഷകനേയും കൊന്ന് പെട്ടിയിലാക്കി അഴുക്കുചാലില്‍ തള്ളിയ കേസ്; അഭ്യൂഹങ്ങള്‍ ഏറുന്നു

17 DECEMBER 2015 05:33 PM IST
മലയാളി വാര്‍ത്ത.

കൊലക്കേസിന്റെ കാരണം തിരഞ്ഞ് പോലീസ് ഇരുട്ടില്‍ത്തപ്പുന്നു. പഞ്ഞമില്ലാതെ അഭ്യൂഹങ്ങളും. പ്രശസ്ത ചിത്രകാരി ഹേമ ഉപാധ്യായ (42) അവരുടെ അഭിഭാഷകന്‍ ഹരീഷ് ബംബാനി (65) എന്നിവരെ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് മുംബൈയിലെ കാന്തിവാലിയിലെ ഒരു അഴുക്കുചാലില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലാക്കി അടക്കംചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇരുവരേയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് പറയുന്നത്. ഇരുവരുടേയും മൃതദേഹങ്ങളില്‍ അടിവസ്ത്രങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കൈകളും കാലുകളും കൂട്ടിക്കെട്ടി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞനിലയില്‍ കാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ അടക്കം ചെയ്തശേഷം പെട്ടി മൂടിയ നിലയിലാണ് കാണപ്പെട്ടത്. ഹേമയുടെ വീട്ടുജോലിക്കാരനായിരുന്നു അവരെ കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയത്. പ്രദേശത്തെ തൂപ്പുകാരനാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്. തുടര്‍ന്ന് ഇയാള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ചിത്രകാരിയും ശില്പ നിര്‍മ്മാതാവുമായ ഇവര്‍ റോമിലെ മാക്രോ മ്യൂസിയത്തിലടക്കം നിരവധി രാജ്യാന്തര ചിത്രപ്രദര്‍ശനങ്ങളും നടത്തിയിട്ടുണ്ട്. പ്രശസ്ത കലാകാരന്‍ ചിന്തന്‍ ഉപാധ്യായയാണ് ഹേമയുടെ ഭര്‍ത്താവ്. പിണങ്ങിക്കഴിയുന്ന ഇരുവരും വിവാഹമോചനത്തിന് ഹര്‍ജി നല്‍കിയിരിക്കുകയായിരുന്നു. ചിന്തനെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും സംഭവത്തില്‍ പങ്കില്ലെന്ന് കണ്ടെത്തി വിട്ടയയ്ക്കുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് രണ്ടുദിവസമായി അറസ്റ്റുചെയ്തിരുന്നെങ്കിലും പ്രധാനപ്രതിയും ഹേമയുടെ ചിത്രങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസിന്റെ ഉടമയുമായ ഗട്ടുവിനെ പിടികൂടിയിട്ടില്ല. ഹേമയും ഗട്ടുവും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. 5 ലക്ഷം രൂപ സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കഴിഞ്ഞദിവസം വാരണാസിയില്‍ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത ഗോട്ടുവിന്റെ െ്രെഡവറേയും രണ്ടു സഹായികളേയും ചോദ്യം ചെയ്തപ്പോള്‍ മനസിലാക്കാന്‍ കഴിഞ്ഞതെന്നാണ് പോലീസ് പറയുന്നത്. ആസാദ് രാജ്‌ബോര്‍, പ്രദീപ് രാജ്‌ബോര്‍, വിജയ് രാജ്‌ബോര്‍ എന്നിവരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യംചെയ്തു വരികയാണ്. ഹേമയ്ക്കും ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായയ്ക്കും പെയിന്റിംഗിന് ആവശ്യമുള്ള ഫൈബര്‍ ഗ്ലാസുകള്‍ എത്തിച്ച് നല്‍കിയിരുന്നത് ഇവരായിരുന്നു. ഇവരില്‍ ഒരാള്‍ ഹേമ മരണപ്പെടുന്നതിന് തൊട്ടുമുമ്പ് അവരുടെ ഫോണിലേക്ക് വിളിച്ചിരുന്നു. രണ്ട് ഫോണുകളും (ഹേമയുടേയും, അഭിഭാഷകന്റേയും) വെള്ളിയാഴ്ച രാത്രി 8.30ന് ശേഷം സ്വിച്ച് ഓഫ് ആയി. മൊബൈല്‍ ഫോണുകളില്‍ നിന്ന് അവസാന കോളുകള്‍ പോയിട്ടുള്ളത് ഹേമയുടെ ചിത്രങ്ങള്‍ സൂക്ഷിക്കുന്ന വെയര്‍ഹൗസിനും കാണ്ഡിവാലയ്ക്കും ഇടയിലുള്ള ടവറില്‍ നിന്നായിരുന്നു. മുംബൈയിലെ ഒരു ട്രക്ക് െ്രെഡവര്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു. ഇയാളുടെ ട്രക്കിലാണ് പ്രതികള്‍ മാലിന്യം തള്ളുന്ന സ്ഥലത്ത് മൃതദേഹങ്ങള്‍ അടങ്ങിയ പെട്ടി എത്തിച്ചത്. പ്രതികള്‍ കുറച്ച് മാലിന്യം നീക്കം ചെയ്യാനുണ്ടെന്ന് ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാത്രി തന്നെ സമീപിക്കുകയായിരുന്നു എന്നും ട്രക്ക് െ്രെഡവര്‍ പോലീസിനോട് മൊഴി നല്‍കിയിരുന്നു. പിറ്റേന്ന് പത്രം വായിച്ചപ്പോള്‍ സംശയം തോന്നിയ ട്രക്ക് െ്രെഡവര്‍ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. ഗോട്ടുവിന്റെ െ്രെഡവറേയും രണ്ട് സഹായികളേയും ഇയാള്‍ തിരിച്ചറിഞ്ഞു.
ട്രക്ക് െ്രെഡവര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ടുപേരെ ഉത്തര്‍പ്രദേശിലെ കവിരാംപൂര്‍ ഗ്രാമത്തില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രകാരനായ സാധുരാജ്ബറാണ് അറസ്റ്റിലായ ഒരാള്‍. രണ്ടാമനെ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും പോലീസ് ഇതുവരെ വെളിപ്പെടുത്താന്‍ തയ്യാറാകുന്നില്ല. രാജ്ദറാണ് ഹേമയുമായി അവസാനമായി ഫോണില്‍ സംസാരിച്ചത്. ഇയാളില്‍ നിന്നും ഹേമയുടേയും അഭിഭാഷകന്റേയും ക്രെഡിറ്റ് കാര്‍ഡുകള്‍ കണ്ടെത്തിയതായും പോലീസ് പറയുന്നു. ഇയാളുടെ െ്രെഡവറടക്കം മൂന്നുപേര്‍ മുംബൈ പോലീസിന്റെ കസ്റ്റഡിയിലാണ്.
അതേസമയം ഹേമയുടെ സൃഷ്ടികള്‍ സൂക്ഷിച്ചിരുന്ന കാണ്ഡിവാലയിലെ ഗോഡൗണില്‍ വച്ചാണ് ഹേമ കൊലചെയ്യപ്പെട്ടത് എന്നാണ് പോലീസ് കരുതുന്നത്. ഗോഡൗണ്‍ ഉടമ ഗോട്ടുവിനെ പോലീസ് തിരയുന്നുണ്ട്. ഇയാള്‍ ഒളിവിലാണ്. ഹേമയുടെ ഫല്‍റ്റ് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ കരാര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. ഇയാളുമായുള്ള സ്വത്ത് പണമിടപാടുകളാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (6 minutes ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (11 minutes ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (17 minutes ago)

പിണറായി രാജി വയ്ക്കും..?!  (21 minutes ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (29 minutes ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (37 minutes ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (49 minutes ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (54 minutes ago)

ദേശീയപാതയിൽ ചേർത്തല ഒറ്റപ്പുന്ന മേൽപ്പാലത്തിൽ നിന്ന് നിയന്ത്രണം വിട്ട കാർ താഴെയുള്ള സർവീസ് റോഡിലേക്ക് പതിച്ച് നാലുപേർക്ക് പരിക്ക്  (4 hours ago)

മലപ്പുറത്ത് ബസും ലോറിയും കൂട്ടിയിടച്ച് അപകടം... 18 പേർക്ക് പരുക്ക്  (4 hours ago)

ഇന്ത്യക്കെതിരായ ഏക ടി20 അന്താരാഷ്ട്ര മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ  (4 hours ago)

  മാസപ്പടി കേസിൽ നിർണായക നീക്കവുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...  (4 hours ago)

MVD ഈ തെറ്റുകൾ ആവർത്തിക്കരുത്  (4 hours ago)

വിൽപനക്കായി എത്തിച്ച അഞ്ച് കിലോയോളം കഞ്ചാവുമായി മൂന്ന് പ്രതികൾകാട്ടൂരിൽ പിടിയിൽ  (4 hours ago)

CPM സിപിഎം നേതാക്കളുടെ ഭാര്യമാരുടെ അനധികൃത നിയമനങ്ങൾ റദ്ദാക്കും ?  (4 hours ago)

Malayali Vartha Recommends