ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം

ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം. രണ്ട് യുവതികളടക്കം മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. കഴിഞ്ഞ ദിവസം ദക്ഷിണ ത്രിപുര ജില്ലയിലെ ദശരഥ് ദേബ് മെമ്മോറിയല്‍ സ്‌കൂളിന് സമീപമുള്ള ദേശീയപാതയിലാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ ബൈക്കുകളിലുണ്ടായിരുന്നവര്‍ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇവരെ നാട്ടുകാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മൂന്നുപേരുടെ ജീവന്‍ രക്ഷിക്കാനായില്ല. മുകേഷ് ത്രിപുര, സനി ദേവാന്‍ ത്രിപുര, സഞ്ജിബ് ത്രിപുര എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് യുവതികളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഗുരുതരാവസ്ഥയിലുള്ളവരെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കുകളെങ്ങനെ നേര്‍ക്കുനേര്‍ കൂട്ടിയിടിച്ചതെന്നുള്ള കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























