Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ചൈനയ്ക്കെതിരെ ഇന്ത്യൻ മഹാസമുദ്രത്തിൽ വരുണൻ! ഒരു നിമിഷത്തിൽ ഭസ്മം! ചൈനയ്ക്ക് ചങ്കിടിപ്പ്

19 JUNE 2023 07:58 PM IST
മലയാളി വാര്‍ത്ത

അന്തർവാഹിനികളെയും യുദ്ധക്കപ്പലുകളെയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ഒരു പ്രധാന ആയുധമാണ് വരുണാസ്ത്ര. ഇന്ത്യ തദ്ദേശീയമായി നിർമിച്ച ടോർപ്പിഡോയായ വരുണാസ്‌ത്ര വിജയകരമായി ലക്ഷ്യത്തെ കൃത്യമായി തകർത്ത ദൃശ്യങ്ങൾ പുറത്ത്. ഇന്ത്യൻ നാവിക സേനയ്ക്കും ഡിഫൻസ് റിസർച്ച് ആന്റ് ഡവലപ്‌മെന്റ് ഓർഗനൈസേഷനും നാഴികകല്ലായി മാറിയിരിക്കുകയാണ് പടിഞ്ഞാറൻ തീരത്ത് നടന്ന ദൗത്യം.

വരുണാസ്ത്ര എന്ന് നാമകരണം ചെയ്തിരിക്കുന്ന ഹെവി വെയ്റ്റ് ടോർപീഡോ ആണ് നാവികസേനയുടെ ഭാഗമായത്. മുങ്ങിക്കപ്പലുകൾക്കും കപ്പലുകൾക്കുമെതിരെ വെള്ളത്തിൽക്കൂടി പ്രയോഗിക്കവുന്ന മിസ്സൈൽ രൂപത്തിൽ ഉള്ള ആയുധം ഡിഫൻസ് റിസേർച്ച് ഡവലപ്പ്മെന്റ് ഓർഗനൈസേഷന്റെ നേവൽ സയൻസ് ആന്റ് ടെക്ക്നോളജിക്കൽ ലബോറട്ടറി ആണ് ഇത് വികസിപ്പിച്ചത്.

നാവിക സേന പുറത്തുവിട്ട എട്ട് സെക്കന്റ് വീഡിയോയിൽ വരുണാസ്‌ത്ര മുങ്ങിക്കപ്പൽ പോലെ തോന്നിക്കുന്ന ലക്ഷ്യത്തിൽ ഇടിക്കുന്നത് കാണാം. പിന്നാലെ വലിയൊരു പൊട്ടിത്തെറിയുണ്ടാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 2016ലാണ് ടോർപ്പിഡോ നാവിക സേനയുടെ ഭാഗമാവുന്നത്. ഇതോടെ സ്വന്തമായി ടോർപിഡോ നിർമിക്കുന്ന എട്ടാമത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഇന്ത്യ.

നിമിഷങ്ങൾക്കുള്ളിൽ അന്തർവാഹിനികളെ തകർക്കാൻ ശേഷിയുള്ള വരുണാസ്ത്ര ഡി ആർ ഡി ഒയുടെ യൂണിറ്റായ നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറിയാണ് രൂപകൽപ്പന ചെയ്തത്. 40 കിലോമീറ്റർ അകലെയുള്ള ലക്ഷ്യം കൃത്യതയോടെ തകർക്കാൻ ഇതിന് കഴിയും. 250 കിലോവരെ ഭാരം താങ്ങാൻ കഴിവുള്ള വരുണാസ്ത്രയുടെ വേഗത മണിക്കൂറിൽ 74 കിലോമീറ്ററാണ്. സമുദ്രത്തിൽ വളരെ ആഴത്തിലും അല്ലാതെയും സഞ്ചരിക്കുന്ന അന്തർവാഹിനികളെപ്പോലും തകർക്കാൻ വരുണാസ്ത്രയ്ക്ക് കഴിയും.

കടലിൽ 40 കിലോമീറ്റർ പരിധിയിലുള്ള അന്തർവാഹിനികൾ, കപ്പലുകൾ എന്നിവയെ തകർക്കാൻ ശേഷിയുള്ളതാണ് വരുണാസ്ത്ര. 2018 ജൂലൈയിലാണ് വരുണാസ്ത്ര ഔദ്യോഗികമായി നാവികസേനയുടെ ഭാഗമായത്. തുടർന്ന് വരുണാസ്ത്രയുടെ 63 എണ്ണത്തിന് സേന ഓർഡർ നൽകി. 1187 കോടിയുടേതാണ് ഇടപാട്.

സവിശേഷതകൾ

വഹിക്കാവുന്ന സ്ഫോടകവസ്തുശേഷി : 250 കിലോഗ്രാം, 7.780 മീറ്ററാണ് വരുണാസ്‌ത്രയുടെ നീളം, 533.5 മീറ്ററാണ് വ്യാസം, 1605 കിലോഗ്രാമാണ് ഭാരം, നിശബ്ദരായ ‌ടാർഗറ്റുകളെപ്പോലും വരുണാസ്‌ത്രയ്ക്ക് കണ്ടെത്താനാകും. മണിക്കൂറിൽ 40 നോട്ടിക്കൽ മൈൽ വേഗതയിൽ (മണിക്കൂറിൽ 74 കിലോമീറ്റർ) കടലിലൂടെ സഞ്ചരിച്ച് ശത്രുവിന് മേൽ പ്രഹരം നടത്തും. ഇതിന് മൾട്ടിപ്പിൾ സിഗ്നൽ ട്രാക്കിംഗ് സംവിധാനമുണ്ട്.

ശത്രു യുദ്ധക്കപ്പലുകളുടെയും ടോർപ്പിഡോകളുടെയും സോണാർ ഗൈഡൻസ് സംവിധാനങ്ങളെ കബളിപ്പിക്കാൻ വരുണാസ്‌ത്രയിലുള്ള അക്കോസ്റ്റിക് കൗണ്ടർ കൗണ്ടർ മെഷേഴ്‌സ് ഫീച്ചഴ്‌സ് സഹായിക്കും. അഡ്വാൻസ്ഡ് ഗൈഡൻസ് അൽഗോരിതം, ലോ ഡ്രിഫ്റ്റ് നാവിഗേഷണൽ സിസ്റ്റങ്ങൾ എന്നിവയാണ് വരുണാസ്‌ത്രയുടെ മറ്റ് സവിശേഷതകൾ.

വരുണാസ്ത്ര സുഹൃദ് രാജ്യങ്ങൾക്ക് വിൽക്കാനും പദ്ധതിയുണ്ട്. ഇതുകൂടി ഉദ്ദേശിച്ചാണ് നിർമാണം. കടൽ യുദ്ധത്തിൽ ശത്രുവിനെതിരായ ഏറ്റവും ഫലപ്രദമായ ആയുധമാണ് ടോർപീഡോകളെന്നാണ് വിലയിരുത്തപ്പെടുന്നത്. ജലോപരിതലത്തിൽ കൂടെയും കടലിന്നടിയിൽ കൂടെയും സഞ്ചരിക്കുന്ന ശത്രുയാനങ്ങളെ തകർക്കാൻ വരുണാസ്ത്രയ്ക്ക് സാധിക്കും.

സേനയുടെ പതിനാറോളം വരുന്ന അന്തർ വാഹിനികളിലും വരുണാസ്ത്ര പ്രധാന ആയുധങ്ങളിലൊന്നായി ഇത് മാറുന്നു. ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് യുദ്ധക്കപ്പലുകളും അന്തർവാഹിനികളും നിരന്തര സാന്നിധ്യമാകുന്ന സാഹചര്യത്തിൽ സേനയുടെ പ്രഹര ശക്തി വർധിപ്പിക്കാൻ വരുണാസ്ത്ര സഹായിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം. 18 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്  (51 minutes ago)

പെണ്ണുങ്ങൾ KSRTC-യിൽ ഇരച്ച് കയറി..ബസിൽ കൂട്ട അടി.. 'പൂച്ചെണ്ടും ലഡുവും കിട്ടി ടിക്കറ്റിന് പൈസയും വാങ്ങി..!C M-നെ ചതിച്ചു..!  (1 hour ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍; പ്രിയദര്‍ശിനി പദ്ധതിയെ അഭിനന്ദിച്ച് കെജ്‌രിവാള്‍  (1 hour ago)

കോക്രോച്ച് ജനത പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കേയ്‌ക്കെതിരെ ആക്രമണം  (1 hour ago)

തമിഴ്‌നാട്ടില്‍ മൂന്നുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പത്തൊന്‍പതുകാരന്‍ അറസ്റ്റില്‍  (1 hour ago)

കോട്ടയം, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്  (2 hours ago)

മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി അവരെ വീടുകളിൽ പോയി അന്വേഷിക്കാനും, ഭക്ഷണം, മരുന്ന് തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കാനുമുള്ള വിപുലമായ ഒരു പരിചരണ സംവിധാനം കേരളത്തിൽ യാഥാർഥ്യമാക്കും; മുതിർന്നവരെ സംരക്ഷിക്  (2 hours ago)

ആർ എസ് എസ് തീരുമാനങ്ങൾ നടപ്പിലാക്കൻ മുഖ്യമന്ത്രി ശ്രമിക്കുന്നു; ഇതിനെതിരെ പോരാടുമെന്ന് എസ് ഡി പി ഐ  (2 hours ago)

ബിജെപി കൗൺസിലർ ആർ സുഗതൻ രാജി വയ്ക്കണം; സുഗതന്റെ രാജി ആവശ്യപ്പെട്ട് നഗരസഭയിലേക്ക് ശക്തമായ സമരവുമായി എൽ ഡി എഫ്  (2 hours ago)

പ്രിയദർശിനി ഉദ്‌ഘാടന വേദിയിൽ മുഖ്യമന്ത്രിയുടെ ആ ഒരൊറ്റ വാക്ക്; സൗജന്യയാത്ര തടയാൻ പാഞ്ഞെത്തിയ മെൻസ് അസോസിയേഷൻ സമരം നടത്താതെ മടങ്ങി  (2 hours ago)

ഇനി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡർ വിഭാഗക്കാർക്കും സൗജന്യയാത്ര; പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിയിൽ പ്രതികരിച്ച് വനിതകൾ  (3 hours ago)

നടി സഞ്ജിതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

ടേക്ക് ഓഫിന് ശേഷം ഉയർന്ന് പൊന്താനായില്ല..ഇടത്തേക്ക് തിരിഞ്ഞ് റൺവേയ്ക്ക് സമീപം അഗ്നിഗോളമായി വിമാനം... യാത്രക്കാർ കൊല്ലപ്പെട്ടു  (3 hours ago)

107 ദിവസം നീണ്ട സംഘര്‍ഷങ്ങള്‍ക്ക് ശേഷം ലോകം സമാധാനത്തിലേക്ക്  (3 hours ago)

കേന്ദ്ര സർക്കാർ ജോലി.. 538 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു! 30-ലധികം വകുപ്പുകളിൽ നിയമനം  (3 hours ago)

Malayali Vartha Recommends