അച്ഛാ ദിൻ ആ ഗയാ! പെട്രോൾ ഡീസൽ വിലയിൽ വൻ കുറവ്? തീരുമാനം ഉടനെന്ന് എണ്ണ കമ്പനികൾ... ജനങ്ങൾക്ക് ആശ്വാസം

പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ ഇന്ധന കമ്പനികൾ തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ധന കമ്പനികൾക്ക്, അവരുടെ നഷ്‌ടം കുറയ്‌ക്കാനായി, സാധാരണ നിലയിലേക്ക് എത്തിത്തുടങ്ങുകയും ചെയ്തതോടെയാണ് വിലകുറയ്ക്കാനൊരുങ്ങുന്നത് എന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.
അധികം വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവും എന്നാണ് അറിയുന്നത്. ത്രൈമാസ പാദത്തിൽ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. അതിനാൽതന്നെ ഉപഭോക്താക്കൾക്ക് അനുകൂലമായ തീരുമാനം ഉണ്ടാവുമെന്നാണ് കരുതുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി എണ്ണ കമ്പനികളുടെ പ്രകടനം മികച്ച നിലയിലാണ്. ഇതേ തുടർന്നാണ് വില കുറയ്‌ക്കാനൊരുങ്ങുന്നത്. മുൻപ് ക്രൂഡ് ഓയിൽ വില കുറഞ്ഞപ്പോഴും വിലകുറയ്‌ക്കുന്നതിനായി കമ്പനികൾ തയ്യാറായിരുന്നില്ല. നേരത്തേ ക്രൂഡ് ഓയിൽ വില കാര്യമായി കുറഞ്ഞപ്പോഴും നഷ്ടം നികത്താനെന്ന പേരിലാണ് എണ്ണക്കമ്പനികൾ വിലകുറയ്ക്കാതിരുന്നത്.
വില പിടിച്ചുനിറുത്താനായി എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് രാജ്യങ്ങൾ ഉത്പാദനം കുറയ്ക്കുന്നത് എണ്ണ വിതരണത്തെ ബാധിക്കില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം സൂചിപ്പിക്കുന്നത്. റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനാലാണ് ഇത്. റഷ്യയിൽ നിന്ന് വൻ വിലക്കുറവിലാണ് ഇന്ത്യ എണ്ണവാങ്ങുന്നത്.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില വൻതോതിൽ ഉയർന്നപ്പോഴും ഇവിടെ വിലകൂടാതിരുന്നതിന്റെ പ്രധാന കാരണവും ഇതായിരുന്നു. ലോകത്തെ മുൻനിര എണ്ണ കയറ്റുമതി രാജ്യമായ സൗദി അറേബ്യ ജൂലായ് മുതൽ എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ചിരുന്നു. പ്രതിദിനം പത്ത് ലക്ഷം ബാരലാണ് കുറയ്ക്കുക. ഇത് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കൂട്ടിയേക്കും എന്ന് ആശങ്ക ഉയർത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























