കേന്ദ്രം ശബ്ദം കനപ്പിച്ചു! അണ്ണാമലൈ വിറപ്പിച്ചു... ഡി.എം.കെ. നേതാവിനെ തൂക്കി അകത്തിട്ട് സ്റ്റാലിൻ... ഗവർണറും ഖുശ്ബുവും കട്ടയ്ക്ക്....

തമിഴ്നാട്ടില്‍ അറസ്റ്റ് യുദ്ധം തുടരുന്നു. ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവുമായ ഖുശ്ബുവിനെതിരായ അധിക്ഷേപ പരാമർശത്തിന്റെ പേരിൽ ഡിഎംകെ വക്താവായിരുന്ന ശിവാജി കൃഷ്ണമൂർത്തിയെ അറസ്റ്റ് ചെയ്തു. ഖുശ്ബുവിനും തമിഴ്നാട് ഗവർണർ ആർ. എൻ. രവിയ്ക്കും എതിരായി നടത്തിയ പരാമർശങ്ങളുടെ പേരിൽ പൊലീസ് മുൻ ഡിഎം കെ നേതാവിനെതിരെ സ്വമേധയാ കേസെടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ബിജെപിയില്‍ നിന്നും മറ്റും കടുത്ത സമ്മര്‍ദ്ദമുണ്ടായതിനെ തുടര്‍ന്നാണ് സ്റ്റാലിന്‍ അറസ്റ്റിന് സമ്മതം മൂളിയതെന്ന് പറയുന്നു. നേരത്തെ ഡിഎംകെ ശിവജി കൃഷ്ണമൂര്‍ത്തിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു. അതിന് പിന്നാലെയാണ് ചെന്നൈയിലെ കൊടുങ്ങയൂര്‍ പൊലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
നിരവധി സ്ത്രീകളടങ്ങുന്ന സദസിന് മുന്നിൽ തനിക്കെതിരെ ശിവാജി കൃഷ്ണമൂർത്തി മോശമായി സംസാരിക്കുന്നതിന്റെ വീഡിയോ ദൃശ്യം ഖുശ്ബു സമൂഹ മാദ്ധ്യമത്തിലൂടെ പങ്കുവെച്ചിരുന്നു. ഡിഎംകെ സ്ത്രീവിരുദ്ധ പരാമർശം നടത്തുന്നവരുടെ താവളമായി മാറിയെന്നും അവർ കുറ്റപ്പെടുത്തി.
സ്ത്രീകളെ അവഹേളിച്ച് സംസാരിക്കുന്നവർക്കാണ് ഡിഎംകെ അവസരങ്ങൾ വെച്ചുനീട്ടുന്നതെന്നും ഖുശ്ബു കുറിപ്പിലൂടെ കുറ്റപ്പെടുത്തി. ശിവാജി കൃഷ്ണമൂർത്തിയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ കൂടി ട്വീറ്റിൽ ഖുശ്ബു പങ്കുവെച്ചിട്ടുണ്ട്. നേരത്തെ ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ അപമാനിച്ച കേസില്‍ ഡിഎംകെ ഈ വര്‍ഷം ജനവരിയില്‍ ശിവജി കൃഷ്ണമൂര്‍ത്തിയെ സസ്പെന്‍റ് ചെയ്തിരുന്നു.
അഞ്ച് മാസത്തിന് ശേഷം ഇയാളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഇതിന് ശേഷമാണ് ദ്വയാര്‍ത്ഥത്തില്‍ ഖുശ്ബുവിനെ പഴയ പാത്രം എന്ന് വിളിച്ച് ഇയാള്‍ വീണ്ടും അപമാനിച്ചത്. ഇതിന് പിന്നാലെ സെന്തിൽ ബാലാജിയ്ക്കെതിരെ ഖുശ്ബു മാദ്ധ്യമങ്ങൾക്ക് മുന്നിൽ വികാരഭരിതയായി പ്രതികരിച്ചിരുന്നു. വിഷയം തമിഴ്നാട് വനിതാ കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും അവർ പറഞ്ഞു.
ഇതോടെ ഖുശ്ബു കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്റ്റാലിനെ കഠിനമായി വിമര്‍ശിച്ചിരുന്നു. സ്ത്രീകള്‍ക്കെതിരെ വില കുറഞ്ഞ പ്രസ്താവനകള്‍ നടത്തുന്ന, ദ്വയാര്‍ത്ഥത്തില്‍ സംസാരിക്കുന്ന നേതാക്കളെ കയറൂരി വിടുകയാണ്. ഡിഎംകെ. അവര്‍ക്ക് കൂടുതല്‍ അവസരവും കൊടുക്കുന്നു. സ്റ്റാലിന്‍ ഇത് നിങ്ങള്‍ക്ക് സ്വീകാര്യമാണോ ട്വീറ്റില്‍ ഖുശ്ബു ചോദിച്ചു.
വീഡിയോ വിവാദത്തിന് തുടക്കമിട്ടതോടെ ശിവാജി കൃഷ്ണമൂർത്തിയ്ക്ക് ഡിഎംകെയിലെ അംഗത്വം നഷ്ടമായി. പാർട്ടിയ്ക്ക് അവമതിപ്പ് ഉണ്ടാക്കിയതിനാൽ ശിവാജി കൃഷ്ണമൂർത്തിയെ പുറത്താക്കിയതായി ഡിഎംകെ ജനറൽ സെക്രട്ടറി ദുരൈ മുരുഗനാണ് അറിയിച്ചത്. പിന്നാലെ ചെന്നൈ കൊടുങ്ങയൂർ പൊലീസ് ശിവാജി കൃഷ്ണമൂർത്തിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഗവർണർക്കെതിരെ നടത്തിയ പരാമർശത്തിന് മുൻപ് സസ്പെൻഷൻ നേരിട്ടിട്ടുള്ള നേതാവാണ് ശിവാജി സത്യമൂർത്തി. ഇതിന് പിന്നാലെ അണ്ണാമലൈയും സ്റ്റാലിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ സമൂഹമാധ്യമങ്ങളില്‍ സ്റ്റാലിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു വന്നു.
സ്പോര്‍ട്സ് നൈപുണ്യ വികസനം എന്നിവയുടെ ചുമതലയുള്ള തമിഴ്നാട്ടിലെ ബിജെപി പ്രസിഡന്‍റ് അമര്‍ പ്രസാദ് റെഡ്ഡിയും ട്വീറ്റിലൂടെ സ്റ്റാലിനെ വിമര്‍ശിക്കുകയും പൊലീസില്‍ ശിവജി കൃഷ്ണമൂര്‍ത്തിക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു. നാല് ഭാഗത്തുനിന്നും സമ്മര്‍ദ്ദം കടുത്തതോടെ ശിവജി കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്തേ മതിയാവൂ എന്ന നില വന്നപ്പോഴാണ് സ്റ്റാലിന്‍ തന്നെ പൊലീസിന് അറസ്റ്റിനുള്ള പച്ചക്കൊടി വീശിയത്.
https://www.facebook.com/Malayalivartha
























