മണിപ്പൂര്‍ വിഷയത്തിലുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുലിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചതു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രാര്‍ഥന 'പരമശിവന്‍ അല്‍പം നേരത്തേ കേട്ടു'വെന്നും വിലയിരുത്താനാവും. പാര്‍ലമെന്റില്‍ വീണ്ടും കാലുകുത്തിയ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ചൈനീസ് ബന്ധമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ചൈനീസ് കമ്പനികളുമായി ചേര്‍ന്ന് രാഹുല്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നുവെന്ന ആരോപണം പാര്‍ലമെന്റിലാണ് ഉന്നയിക്കപ്പെട്ടത്

2018 ജൂലൈ 20ന് അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ രാഹുലിന്റെ അപ്രതീക്ഷിത ആലിംഗനം സ്വീകരിച്ച ശേഷം മോദി പറഞ്ഞത്, 2024 ലും അവിശ്വാസപ്രമേയം കൊണ്ടുവരാനുള്ള കരുത്ത് രാഹുലിനു നല്‍കണമെന്നു താന്‍ പരമശിവനോടു പ്രാര്‍ഥിക്കുന്നുവെന്നാണ്.മണിപ്പൂര്‍ വിഷയത്തിലുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുലിന് പങ്കെടുക്കാന്‍ അവസരം ലഭിച്ചതു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രാര്‍ഥന 'പരമശിവന്‍ അല്‍പം നേരത്തേ കേട്ടു'വെന്നും വിലയിരുത്താനാവും. പാര്‍ലമെന്റില്‍ വീണ്ടും കാലുകുത്തിയ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ചൈനീസ് ബന്ധമാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിരിക്കുന്നത്. ചൈനീസ് കമ്പനികളുമായി ചേര്‍ന്ന് രാഹുല്‍ രാജ്യത്തെ ഒറ്റിക്കൊടുക്കുന്നുവെന്ന ആരോപണം പാര്‍ലമെന്റിലാണ് ഉന്നയിക്കപ്പെട്ടത്.
രാഹുലിന്റെ തിരിച്ചു വരവ് ഇന്ത്യ മുന്നണിയ്ക്ക് ആവേശം നല്കിയെന്ന് കൊട്ടി ഘോഷിക്കുമ്പോള്‍ ഐക്യം ചവറ്റുകൊട്ടയിലെറിയണമെന്ന അഭിപ്രായമാണ് ബിജെപിയ്ക്കുള്ളത്. ഐക്യത്തിലെ ശരത് പവ്വാര്‍ ഉള്‍പ്പെടെയുള്ള കക്ഷികളെ കൂടെ നിറുത്തുന്നതിനുള്ള ചര്‍ച്ചകള്‍ മോദിയും അമിത് ഷായും ഭംഗിയായി നിര്‍വ്വഹിക്കുന്നുണ്ട്. കെട്ടപടുക്കുന്ന ഐക്യത്തെ തകര്‍ത്തെറിയാന്‍ പറ്റുന്ന ആയുധങ്ങള്‍ ശേഖരിക്കുന്ന തിരിക്കിലാണവര്‍ .2024 ലെ തിരഞ്ഞെടുപ്പില്‍ രാഹുലിന് മത്സരിക്കണമെ്ങ്കില്‍ തന്നെ നിരവധി കടമ്പകള്‍ കടക്കാനുണ്ട്. കേസുകള്‍ നിരവധി അനവധി നിലനില്ക്കുന്നതിനാല്‍ അയോഗ്യത ഏതു നിമിഷവും കടന്നു വരാമെന്ന സ്ഥിതിയാണ്. നില കൂടുതല്‍ ഭദ്രമാക്കാന്‍ ബിജെപി നീക്കുന്ന കരുക്കളുടെ ഭാഗമാണ് ചൈനീസ് ബന്ധത്തെ കുറിച്ചുള്ള ആരോപണവുമെന്നത് ശ്രദ്ധേയമാണ്.
ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ വിദേശത്തുനിന്നു പണം പറ്റിയതായി ലോക്‌സഭയില്‍ ഉന്നയിച്ച ആരോപണം കടുപ്പിക്കാന്‍ ബിജെപി തീരമാനിച്ചിരിക്കുന്നു. ബിജെപി അംഗം നിഷികാന്ത് ദുബെയാണ് ശൂന്യവേളയില്‍ കോണ്‍ഗ്രസിന്റെ വിദേശ ബന്ധം ആരോപിച്ചത്. രാഹുല്‍ ഗാന്ധി സഭയിലെത്തിയ ഉടനെയായിരുന്നു ഇത്. മാധ്യമപ്രവര്‍ത്തകരെയും മറ്റും ഉപയോഗിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച ദുബെ പറഞ്ഞ നേതാക്കളുടെയും പോര്‍ട്ടലിന്റെയും രാജ്യത്തിന്റെയും പേരുകള്‍ പിന്നീട് രേഖയില്‍നിന്നു നീക്കിയെങ്കിലും ആരോപണത്തില്‍ നിന്ന് ബിജെപി പിന്നോട്ട് പോയിട്ടില്ല.
ദുബെയ്‌ക്കെതിരെ കോണ്‍ഗ്രസ് അംഗം ഹൈബി ഈഡന്‍ അവകാശലംഘന നോട്ടിസ് നല്‍കി. സഭയിലുള്ള അംഗത്തെ അപകീര്‍ത്തിപ്പെടുത്തിയതിനാണിത്. രാഹുലിനെയും സോണിയയെയും ചൈനീസ് ദല്ലാള്‍ എന്നു ദുബെ വിളിച്ചതായി കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. ദുബെയ്ക്ക് ചട്ടം ലംഘിച്ചു മൈക്ക് നല്‍കിയെന്നാരോപിച്ച് 'ഇന്ത്യ' മുന്നണി സ്പീക്കറോടു പരാതിപ്പെട്ടിരുന്നു. പിന്നീട് സഭ ചേര്‍ന്നപ്പോള്‍ ക്രമപ്രശ്‌നത്തിലൂടെ വിഷയമുന്നയിക്കാന്‍ ഹൈബിയും അധീര്‍ രഞ്ജന്‍ ചൗധരിയും ശ്രമിച്ചെങ്കിലും ചെയര്‍ അനുവദിച്ചില്ല. അതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ബിആര്‍എസും ബിഎസ്പി അംഗം ഡാനിഷ് അലിയും ഇറങ്ങിപ്പോക്കില്‍ പങ്കെടുത്തെന്നതും ശ്രദ്ധേയമാണ്യ
അയോഗ്യതയുടെ' പൂട്ടുകള്‍ പൊളിച്ച്, പരമോന്നത കോടതിയുടെ ഉത്തരവുമായി രാഹുല്‍ ഗാന്ധി വീണ്ടും പാര്‍ലമെന്റിലേക്ക് എ്ത്തിയപ്പോള്‍ ചൈനീസ് ചാരനെന്ന പട്ടമാണ് ചാര്‍ത്തി കെടുത്തത്. 137 ദിവസങ്ങള്‍ക്കു ശേഷം രാഹുല്‍ പാര്‍ലമെന്റിലേക്ക് മടങ്ങിയെത്തിയപ്പോള്‍ കോണ്‍ഗ്രസിനു മാത്രമല്ല, പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യ്ക്കും ആത്മവിശ്വാസവും ആവേശവുമായിരുന്നു. മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ടു കേന്ദ്ര സര്‍ക്കാരിനെതിരായുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിലും രാഹുല്‍ പങ്കെടുക്കും. പ്രസംഗത്തിലെ 'മോദി' പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്‌ട്രേട്ട് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണു രാഹുലിന്റെ ലോക്‌സഭാംഗത്വം തിങ്കളാഴ്ച പുനഃസ്ഥാപിച്ചത്.
അപകീര്‍ത്തിക്കേസില്‍ രാഹുലിന് എന്തുകൊണ്ടു പരമാവധി ശിക്ഷ എന്നതിനു ഗുജറാത്തിലെ കോടതികള്‍ കാരണം പറഞ്ഞില്ലെന്നു വിമര്‍ശിച്ചിരിക്കുകയാണ്. പൊതുപ്രവര്‍ത്തനത്തില്‍ തുടരാനുള്ള രാഹുലിന്റെ അവകാശം മാത്രമല്ല, അദ്ദേഹത്തെ തിരഞ്ഞെടുത്ത വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശത്തെക്കൂടിയാണ് ശിക്ഷ ബാധിക്കുന്നതെന്നും കേസിന്റെ അനന്തരഫലം വലുതാണെന്നും സുപ്രീം കോടതി വിലയിരുത്തിയിരുന്നു.
. ''അപകീര്‍ത്തിക്കേസില്‍ പരമാവധി ശിക്ഷ 2 വര്‍ഷം തടവോ പിഴയോ രണ്ടുമോ ആണ്. രാഹുലിന്റെ കേസില്‍ പരമാവധി 2 വര്‍ഷം തടവുശിക്ഷ വിധിച്ചു. ഇതിനുള്ള കാരണം വിചാരണക്കോടതി വ്യക്തമാക്കിയിട്ടില്ല.
അപകീര്‍ത്തിക്കേസുമായി ബന്ധപ്പെട്ട കോടതി നടപടികള്‍ പ്രതികൂലമായപ്പോഴും അനുകൂലമായപ്പോഴും അതെല്ലാം രാഷ്ട്രീയ നേട്ടമാക്കി മാറ്റാന്‍ രാഹുലിനും പാര്‍ട്ടിക്കും സാധിച്ചു. കുറ്റക്കാരനെന്നു വിധിച്ചതു സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയ ഗുജറാത്ത് ഹൈക്കോടതി നടപടിയിലൂടെ പ്രതികാര രാഷ്ട്രീയത്തിന്റെ ഇരയായി രാഹുലിനെ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടി. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഭയന്നു പ്രതിപക്ഷനേതാക്കള്‍ ബിജെപിയുമായി കൈകോര്‍ക്കുന്ന കാലത്ത്, മോദി -അമിത് ഷാ കൂട്ടുകെട്ടിനെ ചങ്കൂറ്റത്തോടെ നേരിടുന്ന നേതാവ് എന്ന പ്രതിഛായ നല്‍കുകയായിരുന്നു ലക്ഷ്യം. ജനാധിപത്യവുമായി ബന്ധപ്പെട്ടു രാജ്യത്തും വിദേശത്തും കാതലായ ചര്‍ച്ചകള്‍ക്കും രാഹുല്‍ വഴിയൊരുക്കിയെന്നതും ശ്രദ്ധേയമാണ്.
അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഒറ്റക്കെട്ടായി നേരിടാനുള്ള ഐക്യമുറപ്പിക്കാന്‍ ഒത്തുചേര്‍ന്ന പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ഇന്ത്യ എന്ന പേരു നിര്‍ദേശിച്ചതു രാഹുലാണ്. ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിയാണ് പേര് അവതരിപ്പിച്ചത്. മുന്‍കാലങ്ങളില്‍ രാഹുലിനെ അംഗീകരിക്കാന്‍ വിമുഖത കാട്ടിയിരുന്ന മമത, അദ്ദേഹവുമായി ഊഷ്മള ബന്ധത്തിനു തുടക്കമിട്ടു. പ്രതിപക്ഷത്തെ നിസ്സാരമായി കണ്ടിരുന്ന ബിജെപി, പൊടുന്നനെ എന്‍ഡിഎ മുന്നണി യോഗം വിളിച്ചു. 38 പാര്‍ട്ടികള്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍, ദേശീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി എന്‍ഡിഎയ്ക്കു തുടര്‍ഭരണമുണ്ടാക്കാന്‍ മോദി ആഹ്വാനം ചെയ്തു. ഇന്ത്യ എന്ന പേര് ഈസ്റ്റ് ഇന്ത്യ കമ്പനിയും ഇന്ത്യന്‍ മുജാഹിദീനും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും ഉപയോഗിച്ചിരുന്നെന്നു ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മോദി വിമര്‍ശിച്ചു. എന്നാല്‍ രാഹുലിന്റെ ഇന്ത്യ മുന്നണിയില്‍ അധികാര കൊതിയന്‍മാരും മക്കള്‍ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്നും തിരിച്ചടിച്ചു കൊണ്ട് ബിജെപിയും പ്രതികരിച്ചു. മോദി പ്രഭാവത്തെ തടുക്കാന്‍ ഇന്ത്യ മുന്നണിയ്ക്കാകില്ലെന്നതാണ് ബിജെപി കാഴ്ചപ്പാട്.
കര്‍ണാടകയ്ക്കു പിന്നാലെ മറ്റൊരു പോരുകൂടി ജയിച്ചുവെന്ന ആത്മവിശ്വാസമാണ് കോണ്‍ഗ്രസിന്. പ്രതിപക്ഷ കൂട്ടായ്മയ്ക്കും അധികഊര്‍ജം ലഭിക്കുന്നു. പരമാവധി ശിക്ഷയുടെ കാരണമെവിടെയെന്നു കോടതികളോടു ചോദിച്ചതിലൂടെ ജുഡീഷ്യറിയുടെ വിശ്വാസ്യത സംരക്ഷിക്കുക കൂടിയാണ് സുപ്രീം കോടതി ചെയ്തത്. മോദി പരാമര്‍ശത്തിന്റെ പേരിലുള്ള അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതെങ്കിലും ഡസനിലേറെ അപകീര്‍ത്തിക്കേസുകള്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവിധ കോടതികളില്‍ നിലനില്‍ക്കുന്നുണ്ട്. സവര്‍ക്കര്‍ക്കെതിരെ കേംബ്രിജില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ പുണെ കോടതിയിലുള്ളതാണ് ഈ നിരയില്‍ ഏറ്റവും പുതിയത്. ഗുജറാത്ത് ഹൈക്കോടതി രാഹുലിന്റെ സ്റ്റേ ആവശ്യം നിരസിക്കാന്‍ ഇതും കാരണമാക്കിയിരുന്നു. എല്ലാം ബിജെപിക്കാരുടെ പരാതികളാണെന്നും ഒന്നില്‍പോലും ശിക്ഷിച്ചിട്ടില്ലെന്നുമുള്ള രാഹുലിന്റെ വാദം സുപ്രീം കോടതി കണക്കിലെടുത്തു.
ഗാന്ധിജിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന പരാമര്‍ശത്തിനെതിരെ ഭീവണ്ടി കോടതിയിലുള്ള കേസ് ഏപ്രില്‍ 16നു പരിഗണിച്ചു. അസം ബര്‍പെടയിലെ വൈഷ്ണവ മഠത്തില്‍ ദര്‍ശനം നടത്താന്‍ ആര്‍എസ്എസുകാര്‍ അനുവദിച്ചില്ലെന്ന പരാമര്‍ശത്തിനെതിരെ ഗുവാഹത്തി കോടതിയില്‍ മാനനഷ്ടക്കേസുണ്ട്. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്നു തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പറഞ്ഞതിനു താനെയിലും മുംബൈയിലും വെവ്വേറെ കേസുകളുണ്ട്. 21-ാം നൂറ്റാണ്ടിലെ കൗരവരാണ് ആര്‍എസ്എസ് എന്ന പരാമര്‍ശത്തിനെതിരെ ഹരിദ്വാറിലുള്ള കേസില്‍ കോടതി അന്വേഷണം പ്രഖ്യാപിച്ചു. എഐസിസി യോഗത്തില്‍ ബിജെപിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നു റാഞ്ചി കോടതിയിലും കേസുണ്ട്.
മോദി പരാമര്‍ശത്തിന്റെ പേരില്‍ സൂറത്തില്‍ മാത്രമല്ല, പട്‌ന, റാഞ്ചി, ബുലന്ദ്ഷഹര്‍ എന്നിവിടങ്ങളിലും കേസുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ടു വിമര്‍ശിച്ചതിനും കേസുകള്‍ വേറെയുമുണ്ട്. 'ചോരയുടെ ദല്ലാള്‍' എന്നു മോദിയെ വിളിച്ചതിനു ഡല്‍ഹി മജിസ്‌ട്രേട്ട് കോടതി, രാജ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിച്ചവരെ മോദി ചൂഷണം ചെയ്യുകയാണെന്ന പരാമര്‍ശത്തില്‍ യുപിയിലെ ചന്ദോലി എന്നിവിടങ്ങളിലും, റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടു മോദിയെ 'നുണകളുടെ കമാന്‍ഡര്‍' എന്നു വിളിച്ചതിനു മുംബൈ മെട്രോപ്പൊലിറ്റന്‍ കോടതിയിലും കേസുണ്ട്.കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കൊലക്കേസ് പ്രതിയാണെന്നതുള്‍പ്പെടെയുള്ള പരാമര്‍ശത്തിന്റെ പേരില്‍ അഹമ്മദാബാദ് കോടതിയില്‍ ബിജെപി പ്രവര്‍ത്തകന്‍ നല്‍കിയ കേസുണ്ട്. വിചാരണ ഹൈക്കോടതി സ്റ്റേ ചെയ്തു. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് അമിത് ഷാ കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിന്റെ പേരില്‍ അഹമ്മദാബാദിലും രാഹുലിനെതിരെ കേസ് നിലനില്‍ക്കുന്നു. ചുരുക്കത്തില്‍ രാഹുലിന്റെ അയോഗ്യത മാറ്റി കിട്ടിയത് താല്ക്കാലികമെന്നു വേണം കരുതാന്‍
https://www.facebook.com/Malayalivartha


























