ലോക്സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി ഫ്ലെയിങ് കിസ് നല്‍കി; ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്‍കി

മോദി പരാമർശത്തിൽ അയോഗ്യനായി പാർലമെന്റിൽ നിന്നും പുറത്ത് പോയ രാഹുൽ ഗാന്ധി വീണ്ടും തിരിച്ച് എത്തിയിരിക്കുകയാണ്. ഇപ്പോൾ ഇതാ വീണ്ടും പാർലമെന്റിന്റെ ഉള്ളിൽ തന്നെ അദ്ദേഹം മറ്റൊരു പ്രശ്നത്തിലേക്ക് അകപ്പെടുകയാണ് എന്നാണ് അറിയുവാൻ സാധിക്കുന്നത്. അതായത് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രാഹുൽ ഗാന്ധിക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുകയാണ് . ലോക്സഭ നടക്കുന്നതിനിടെ രാഹുല്‍ ഗാന്ധി എംപി ഫ്ലെയിങ് കിസ് നല്‍കിയെന്നാണ് ഉന്നയിച്ചിരിക്കുന്ന ആരോപണം.
വനിത എംപിമാർക്ക് നേരെ രാഹുല്‍ ഗാന്ധി ഫ്ലൈയിങ് കിസ് നല്‍കിയെന്നും സ്മൃതി ഇറാനിക്കും വനിത എംപിമാർക്കും നേരെയാണ് ഫൈയിങ് കിസ് നല്‍കിയതെന്നും ശോഭ കരന്തലജെ യും ആരോപണം ഉയന്നയിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ ബിജെപി വനിത എംപിമാർ രാഹുലിനെതിരെ പരാതി നല്‍കിയിരിക്കുകയാണ് . മണിപ്പൂര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും രാഹുല്‍ ഗാന്ധി ഇന്ന് ലോക്സഭയില്‍ വിമർശനം ഉയന്നയിച്ചു.
അവിശ്വാസ പ്രമേയ ചർച്ചയുടെ രണ്ടാം നാൾ സംസാരിച്ച രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ മണിപ്പൂർ വിഷയത്തിൽ വിമർശനം ഉന്നയിക്കുകയും ചെയ്തു. മണിപ്പൂരിൽ മാതാവും ഭാരതമാതാവും കൊലചെയ്യപ്പെട്ടുവെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയത് .മണിപ്പൂരിൽ കൊല ചെയ്യപ്പെടുന്നത് ഇന്ത്യയാണ് എന്നും അദ്ദേഹം പറഞ്ഞു . സംസ്ഥാനം ഇപ്പോൾ രണ്ടായിരിക്കുകയാണെന്നും ബിജെപി രാജ്യദ്രോഹികളാണെന്നും രാഹുല്‍ ഗാന്ധി വിമർശിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























