ഇന്ത്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയില്‍ മറുപടി പറയും....ഉച്ചയ്ക്ക് 12ന് പ്രമേയത്തിന്‍മേല്‍ ചര്‍ച്ച പുനരാരംഭിക്കും

ഇന്ത്യ സഖ്യത്തിന്റെ അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ലോക്‌സഭയില്‍ മറുപടി പറയും. മോദിയുടെ മറുപടി കേള്‍ക്കാന്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ലോക്സഭയിലുണ്ടാകും.
ഉച്ചയ്ക്ക് 12ന് പ്രമേയത്തിന്‍മേല്‍ ചര്‍ച്ച പുനരാരംഭിക്കും. കോണ്‍ഗ്രസില്‍ നിന്ന് ഡീന്‍ കുര്യാക്കോസ്, ഹൈബി ഈഡന്‍ എന്നിവരും പ്രധാനമന്ത്രിയുടെ പ്രസംഗത്തിന് തൊട്ടുമുമ്പായി ലോക്സഭാ നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും സംസാരിക്കും.
മണിപ്പൂരിലെ ജനങ്ങളെ കൊല്ലാന്‍ വിട്ടതിലൂടെ ഭാരത മാതാവിനെയാണ് കൊന്നതെന്ന് അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.ജൂലായ് 20ന് പാര്‍ലമെന്റ് സമ്മേളനം തുടങ്ങിയശേഷം പ്രധാനമന്ത്രി ഇതുവരെ സഭയില്‍ ഹാജരായിട്ടില്ല.
https://www.facebook.com/Malayalivartha


























