ഇനിവരുന്നത് മോഡി യുഗം, നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു, അദ്വാനിയുടെ പിണക്കം ആരും കാര്യമാക്കിയില്ല...

കോലാഹലങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോഡിയെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിജെപി പാര്‍ലമെന്റ് യോഗത്തില്‍ രാജ്‌നാഥ് സിംഗാണ് പ്രഖ്യാപനം നടത്തിയത്. പാര്‍ലമെന്റ് യോഗത്തില്‍ പത്തുപേര്‍ പങ്കെടുത്തു. അതേസമയം ബി.ജെ.പി പാര്‍ലമെന്റി യോഗത്തില്‍ അദ്വാനി പങ്കെടുത്തില്ല. അശോകാ റോഡിലെ ബി.ജെ.പി ആസ്ഥാനത്താണ് യോഗം നടന്നത്.
ബിജെപിയുടെ ശക്തനായ നേതാവ് എല്‍കെ അദ്വാനിയുടെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെയാണ് മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയത്. ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തിസ്ഗഢ്, മിസ്സോറാം സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന് ശേഷം മതി പ്രഖ്യാപനം എന്ന നിലപാടാണ് അദ്വാനി തുടക്കം മുതല്‍ സ്വീകരിച്ചിരിക്കുന്നത്. സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് പ്രഖ്യാപനം വന്നാല്‍ അത് കോണ്‍ഗ്രസ്സിനെ സഹായിക്കുന്നതിന് തുല്യമാകുമെന്നാണ് അദ്വാനിയുടെ വാദം.
പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ് സിങ് കഴിഞ്ഞ ദിവസം അദ്വാനിയുടെ വസതിയിലെത്തി മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ബി.ജെ.പിയുടെ വിവിധ നേതാക്കള്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചകളും പരാജയപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha