നരേന്ദ്രേമോദി നേരിട്ട് റിക്രൂട്ട് ചെയ്ത സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ തമിഴ്‌നാട് മുഴുവന്‍ ഇളക്കി മറിച്ചെങ്കിലും ബിജെപിയ്ക്കു മാത്രം വളര്‍ച്ചയുണ്ടായില്ല. ഹിന്ദുത്വ കാര്‍ഡ് അവിടെ വിലപ്പോവില്ലെന്ന് മനസിലാക്കിയപ്പോഴാണ് ദ്രാവിഡ വിഭാഗത്തെ പിളര്‍ത്താനായി ചില പ്രസ്താവനകള്‍ നടത്തിയത്. അതിപ്പോള്‍ മു്ന്നണിയ്ക്ക് തന്നെ ദോഷം വന്നിരിക്കുകയാണ്
ദേശീയ രാഷ്ട്രീയത്തില്‍ ഉയര്‍ന്നു വരുന്ന പ്രാദേശിക പാര്‍്ട്ടികെ പിളര്‍ത്തി നേട്ടം കൊയ്യുന്ന ബിജെപിയുടെ പതിവ് രീതി തമിഴ്‌നാട്ടിലും വിജയിച്ചു എന്നു വേണം കരുതാന്‍. സാക്ഷാല്‍ ജയലളിതയുടെ എ ഐ ഡി എം കെ യെ രണ്ടായി പിളര്‍ത്തി. സ്റ്റാലിന്റെ ഡി എം കെ യെ പിളര്‍ത്താനായി നടത്തിയ ശ്രമങ്ങളൊന്നും വിജയിച്ചില്ല. നരേന്ദ്രേമോദി നേരിട്ട് റിക്രൂട്ട് ചെയ്ത സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ തമിഴ്‌നാട് മുഴുവന്‍ ഇളക്കി മറിച്ചെങ്കിലും ബിജെപിയ്ക്കു മാത്രം വളര്‍ച്ചയുണ്ടായില്ല. ഹിന്ദുത്വ കാര്‍ഡ് അവിടെ വിലപ്പോവില്ലെന്ന് മനസിലാക്കിയപ്പോഴാണ് ദ്രാവിഡ വിഭാഗത്തെ പിളര്‍ത്താനായി ചില പ്രസ്താവനകള്‍ നടത്തിയത്.
അതിപ്പോള്‍ മു്ന്നണിയ്ക്ക് തന്നെ ദോഷം വന്നിരിക്കുകയാണ്. എന്നാല്‍ ബിജെപി നേതൃത്വത്തിന്റെ ലക്ഷ്യം ജയലളിതയുടെ പാര്‍ട്ടിയല്ല ,മറിച്ച് സ്റ്റാലിന്റെ പാര്‍ട്ടി തന്നെയാണ്. കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് സ്റ്റാലിനെ അടര്‍ത്തി മാറ്റാനായി കേന്ദ്രഏജന്‍സികളെ വിട്ട് കാടിളക്കിയിട്ടും സ്റ്റാലിന്‍ കുലുങ്ങിയില്ല. മന്ത്രിമാരെ വരെ ജയിലിലാക്കി. സ്റ്റാലിന്റെ മകനെ പൂട്ടാന്‍ വര്‍ഗ്ഗീയ കാര്‍ഡിറക്കി എന്നിട്ടും വിജയിച്ചില്ല. ബിജെ പി അധ്യക്ഷന്‍ അണ്ണാമലൈ പാര്‍ട്ടിയെ വളര്‍ത്തുകയാണോ തളര്‍ത്തുകയാണോയെന്ന സംശയം ഉയര്‍ത്തി ചിലര്‍ രംഗത്തു വന്നു. എന്നാല്‍ ബിജെപി ദേശീയ നേതൃത്വം അണ്ണാമലൈയ്ക്ക് പൂര്‍ണ്ണ പിന്‍തുണ നല്കുകയാണുണ്ടായത്.
എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പിന്മാറാന്‍ എഐഎഡിഎംകെ തീരുമാനിച്ചിട്ടും ബിജെപി തമിഴ്നാട് പാര്‍ട്ടി അധ്യക്ഷന്‍ കെ അണ്ണാമലൈയ്ക്ക് പാര്‍ട്ടിയുടെ ശക്തമായ പിന്തുണ ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ പാര്‍ട്ടി അണ്ണാമലൈയ്ക്ക് പൂര്‍ണ പിന്തുണ നല്‍കിയതായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.ദ്രാവിഡ ഐക്കണ്‍ സി.എന്‍ അണ്ണാദുരൈയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ അണ്ണാമലൈ മാപ്പ് പറയണമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് സഖ്യം അവസാനിപ്പിക്കാന്‍ എഐഎഡിഎംകെ തീരുമാനമെടുത്തത്.
അണ്ണാമലൈ സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കണമെന്ന എഐഎഡിഎംകെയുടെ ആവശ്യം അംഗീകരിക്കാന്‍ ബിജെപി തയ്യാറായല്ലായിരുന്നു. വിഷയത്തില്‍ തീരുമാനം പുനഃപരിശോധിക്കാന്‍ എഐഎഡിഎംകെയോട് ആവശ്യപ്പെടാന്‍ ബിജെപി ആലോചിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
എഐഎഡിഎംകെയുടെ മുന്‍ നേതാക്കളെ കുറിച്ച് ബിജെപി അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുകയാണെന്ന് ആരോപിച്ച്, തമിഴ്നാട്ടിലെ പാര്‍ട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിന് ശേഷമാണ് എഐഎഡിഎംകെ ബിജെപി സഖ്യത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചത്.
'ഒരു വര്‍ഷത്തോളമായി എഐഎഡിഎംകെയ്ക്കും നേതാക്കള്‍ക്കുമെതിരെ ബിജെപി സംസ്ഥാന നേതൃത്വം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിവരികയാണ്. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപിയുമായും എന്‍ഡിഎ സഖ്യവുമായുള്ള എല്ലാ ബന്ധവും ഇന്നു മുതല്‍ അവസാനിപ്പിക്കാന്‍ എഐഎഡിഎംകെ ഐകകണ്ഠേന പ്രമേയം പാസാക്കി.' എഐഎഡിഎംകെയുടെ കെ പി മുനുസാമി പറഞ്ഞു. ദ്രാവിഡ ബിംബം അന്തരിച്ച സിഎന്‍ അണ്ണാദുരൈ, അന്തരിച്ച മുഖ്യമന്ത്രി ജെ ജയലളിത എന്നിവരെ ബിജെപിയുടെ സംസ്ഥാന നേതൃത്വം അപകീര്‍ത്തിപ്പെടുത്തുകയും അവരുടെ നയങ്ങളെ വിമര്‍ശിക്കുകയും ചെയ്തുവെന്ന് ആരുടെയും പേര് പരാമര്‍ശിക്കാതെ പുറത്തുവിട്ട പ്രമേയത്തില്‍ പറയുന്നു.
1956ല്‍ മധുരയില്‍ നടന്ന ഒരു പരിപാടിയില്‍ അണ്ണാദുരൈ ഹിന്ദുമതത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് സെപ്റ്റംബര്‍ 11ന് ബിജെപി നേതാവ് അണ്ണാമലൈ നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഈ പരാമര്‍ശത്തിന് ശേഷം അണ്ണാദുരൈക്ക് മധുരയില്‍ ഒളിച്ചു കഴിയേണ്ടി വന്നുവെന്നും, ക്ഷമാപണം നടത്തിയതിന് ശേഷം മാത്രമേ യാത്ര തുടരാന്‍ കഴിഞ്ഞുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.മുന്‍ തമിഴ്നാട് മുഖ്യമന്ത്രിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശങ്ങളില്‍ മാപ്പ് പറയാന്‍ വിസമ്മതിച്ച അണ്ണാമലൈ, തന്റെ പാര്‍ട്ടിയും എഐഎഡിഎംകെയും തമ്മില്‍ പ്രശ്നമില്ലെന്നും നിലപാടെടുത്തിരുന്നു. താന്‍ അണ്ണാദുരൈയെക്കുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും 1956ലെ ഒരു സംഭവം വിവരിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം.
അന്തരിച്ച ജെ ജയലളിത ഉള്‍പ്പെടെയുള്ള എഐഎഡിഎംകെ നേതാക്കളെ കുറിച്ച് അണ്ണാമലൈ വിമര്‍ശനാത്മക പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് അണ്ണാമലയെ നിയന്ത്രിക്കണമെന്ന് എഐഡിഎംകെ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അണ്ണാമലൈ എഐഎഡിഎംകെയുമായി സഖ്യം ആഗ്രഹിക്കുന്നില്ലെങ്കിലും ബിജെപി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. ബിജെപി നേതാക്കളുടെ ഈ വിമര്‍ശനങ്ങളെല്ലാം എഐഡിഎംകെ സഹിക്കണം. എഐഡിഎംകെ എന്തിന് ബിജെപിയെ ചുമക്കണം? ബിജെപിക്ക് ഇവിടെ കാലുകുത്താന്‍ കഴിയില്ല. ബിജെപിയുടെ വോട്ട് ബാങ്ക് എത്രയാണെന്ന് അറിയാം. എഐഡിഎംകെ ഉള്ളതുകൊണ്ടാണ് ബിജെപി അറിയപ്പെടുന്നത്' എ.ഐ.ഡി എം കെ നേതാക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha