രജനികാന്തിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി

തമിഴ് നാട്ടില്‍ ബിജെപിക്ക് വലിയ ജനസമ്മിതി ഇല്ലാത്തതുകൊണ്ട് സൂപ്പര്‍ താരം രജനീകാന്തിനെ കൂടെ നിര്‍ത്താനുള്ള ശ്രമത്തിലാണ് ബിജെപി. പാര്‍ട്ടിയുടെ സംസ്ഥാന ഘടകം ഇതിനായി ചരടുവലികള്‍ തുടങ്ങിക്കഴിഞ്ഞെന്നാണ് അറിയാന്‍ കഴിയുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ എങ്ങനെയും അധികാരത്തില്‍ എത്താനുള്ള ശ്രമത്തിലാണ് ബിജെപി. പക്ഷെ ജനങ്ങള്‍ക്കിടയില്‍ വലിയ ഒരു മതിപ്പ് ഉളവാക്കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ല എന്നതാണ് സത്യം. തീവ്ര ഹിന്ദുത്വ നിലപാടാണ് ഒരു പരിധിവരെ സാധാരണക്കാരെ പാര്‍ട്ടിയില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് .
അതുകൊണ്ടു ഈ ചിത്തപ്പേര് മാറ്റാന്‍ പ്രശസ്തരായ വ്യക്തികളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി. മോഡി മാജിക് കൊണ്ട് മാത്രം തമിഴ്‌നാട്ടില്‍ പാര്‍ട്ടിക്ക് വലിയ നേട്ടമുണ്ടാക്കാന്‍ കഴിയില്ലെന്ന് ബിജെപി നേതൃത്വത്തിന് നന്നായി അറിയാം. അപ്പോള്‍ പിന്നെ ആളെക്കൂട്ടാന്‍ പറ്റിയ ഏറ്റവും നല്ല വഴി രജനീകാന്ത് എന്ന സ്‌റ്റൈല്‍ മന്നന്‍ മാത്രമാണ്. രജനീകാന്ത് ബിജെപിയെ പിന്തുണക്കേണ്ട സമയാണിതെന്നാണ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പൊന്‍ രാധാകൃഷ്ണന്‍ പറഞ്ഞത്.
സെപ്റ്റംബര്‍ 26 ന് മോഡി തിരുച്ചിയില്‍ എത്തുന്നുണ്ട്. അതിനുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് രാധാകൃഷ്ണന്‍ ഇക്കാര്യം മുന്നോട്ട് വെച്ചത്. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം മോഡിയുടെ ആദ്യത്തെ ദക്ഷിണേന്ത്യന്‍ സന്ദര്‍ശനമാണത്. പാര്‍ട്ടിയിലെ താരസാന്നിധ്യങ്ങളെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിനിടെയാണ് രാധാകൃഷ്ണന്‍ രജനീകാന്തിനെ പരാമര്‍ശിച്ചത്. ബിജെപിയെ പിന്തുണക്കുക എന്ന രാഷ്ട്രീയ തീരുമാനം രജനീകാന്ത് എടുത്തേ തീരു എന്നാണ് അദ്ദേഹം പറഞ്ഞത്. തിരുച്ചിയിലെ പൊന്‍മലയിലാണ് മോഡി പങ്കെടുക്കുന്ന സമ്മേളനം നടക്കുക. തമിഴ്‌നാട്ടിലെ പ്രധാന സമ്മേളന നഗരികളില്‍ ഒന്നാണിത്. ഭാഗ്യം കൊണ്ടുവരുന്ന സമ്മേളന നഗരിയായിട്ടാണ് തമിഴ്‌നാട്ടിലെ രാഷ്ട്രീയക്കാര്‍ ഈ സ്ഥലത്തെ കാണുന്നത്. ഇവിടെ സമ്മേളനങ്ങള്‍ നടത്തിയസമയത്തൊക്കെ ഡിഎംകെയും എഐഎഡിഎംകെയും അധികാരത്തിലെത്തിയിട്ടുണ്ടത്രെ.
അതേസമയം രജനികാന്ത് പങ്കെടുക്കുമെന്ന പേരില്‍ വ്യാജ പ്രചരണം നടത്തി സമ്മേളനത്തിന് ആളെകൂട്ടാനാണ് പാര്‍ട്ടി ശ്രമിക്കുന്നതെന്നും ആരോപണമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Likeചെയ്യുക
https://www.facebook.com/Malayalivartha