മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലേക്കുള്ള രണ്ടു ട്രെയിനുകള്‍ കൂടി റദ്ദാക്കി... പലയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ ജില്ലയിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി

മിഷോങ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ചെന്നൈയിലേക്കുള്ള രണ്ടു ട്രെയിനുകള്‍ കൂടി റദ്ദാക്കി. നവംബര്‍ ഏഴിന് മംഗളൂരുവില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന മംഗളൂരുചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് (12686), മംഗളൂരുചെന്നൈ എഗ്‌മോര്‍ എക്‌സ്പ്രസ് (16160) എന്നിവയാണ് റദ്ദാക്കിയത്.
ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ചെന്നൈ സെന്‍ട്രല്‍മംഗളൂരു സൂപ്പര്‍ഫാസ്റ്റ് (12685) നവംബര്‍ ഏഴിന് വൈകീട്ട് 3.30ന് താംബരത്തു നിന്നും പുറപ്പെടും. ചെന്നൈ എഗ്മോര്‍, ചെന്നൈ ബീച്ച്, പെരമ്പൂര്‍ വഴിയായിരിക്കും യാത്ര.
പെരമ്പൂരില്‍ നിന്നും വൈകീട്ട് 4.20നാണ് പുറപ്പെടുക. ചെന്നൈ സെന്‍ട്രലില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ചെന്നൈ സെന്‍ട്രല്‍തിരുവനന്തപുരം മെയില്‍ (12695) നവംബര്‍ ഏഴിന് വൈകീട്ട് മൂന്നിന് താംബരത്തു നിന്നും പുറപ്പെടുകയും ചെയ്യും.
അതേസമയം മിഷോങ് ചുഴലിക്കാറ്റ് വിതച്ച നാശനഷ്ടങ്ങളില്‍ കേന്ദ്രത്തോട് 5,060 കോടി രൂപയുടെ ഇടക്കാലാശ്വാസം ആവശ്യപ്പെട്ട് തമിഴ്‌നാട് സര്‍ക്കാര്‍. നാശനഷ്ടം വിലയിരുത്താനായി കേന്ദ്രസംഘത്തെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക അയച്ച കത്തില്‍ ആവശ്യപ്പെട്ടു.
മൊത്തം നാശനഷ്ടം വിലയിരുത്തുന്നതിനുള്ള സര്‍വേ നടക്കുന്നതിനാല്‍ വിശദമായ റിപ്പോര്‍ട്ട് പിന്നീട് തയ്യാറാക്കുകയും അധിക ഫണ്ട് ആവശ്യപ്പെടുകയും ചെയ്യുമെന്നും സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. വെള്ളക്കെട്ട് രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചെന്നൈ ജില്ലയിലെ സ്‌കൂളുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്..
"
https://www.facebook.com/Malayalivartha