തേങ്ങലോടെ .... ഉറ്റ ചങ്ങാതിമാര്‍ യാത്രയായത് ഒരുമിച്ച്.... കാശ്മീര്‍ താഴ്‌വരയുടെ ഭംഗി ആസ്വദിക്കണമെന്ന വര്‍ഷങ്ങളായുള്ള മോഹം യാഥാര്‍ത്ഥ്യമാക്കുന്നതിനിടെ വിധി തട്ടിയെടുത്തു, മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

തേങ്ങലോടെ.... ഉറ്റ ചങ്ങാതിമാര്‍ യാത്രയായത് ഒരുമിച്ച്.... കാശ്മീര്‍ താഴ്‌വരയുടെ ഭംഗി ആസ്വദിക്കണമെന്ന വര്‍ഷങ്ങളായുള്ള മോഹം യാഥാര്‍ത്ഥ്യമാക്കുന്നതിനിടെ വിധി തട്ടിയെടുത്തു, മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും
െ്രെഡവര്‍ ഉള്‍പ്പെടെ ഏഴു പേര്‍ സഞ്ചരിച്ചിരുന്ന കാറാണ് കൊക്കയിലേക്കു മറിഞ്ഞത്. നാട്ടിലെ ഏത് ആവശ്യത്തിനും മുന്നിലുണ്ടാവുമായിരുന്ന അനിലും സുധീഷും രാഹുലും വിഘ്‌നേഷുമായിരുന്നു ആ നാലുപേര്‍. സംഘത്തിലുണ്ടായിരുന്ന 13 പേരും തീര്‍ത്തും സാധാരണക്കാരായിരുന്നു. അതില്‍ നാലു കുടുംബങ്ങളുടെ ആശ്രയമാണ് നഷ്ടപ്പെട്ടത്.
ആ നാട്ടിലെ ഏതാവശ്യത്തിനും എന്നും ഒപ്പം നിന്നിരുന്ന 13 പേരും ചിട്ടിയില്‍ ചേര്‍ന്ന് സ്വരൂപിച്ച പണവുമായാണ് ഉല്ലാസയാത്രയ്ക്കായി പോയത്.
നെടുങ്ങോട്ടെ ഈ യുവാക്കള്‍ വ്യത്യസ്തരായിരുന്നു. സ്‌നേഹ സമ്പന്നരായിരുന്നു. തമിഴ് നടന്‍ വിജയ്‌യുടെ സിനിമകളും യാത്രകളോടുള്ള ഇഷ്ടവുമാണ് ഇവരെ ഒരുമിപ്പിച്ചത്. അദ്ധ്വാനിക്കുന്നതിന്റെ ഒരു ഭാഗം യാത്രയ്ക്ക്. ഇതിനിടയില്‍ രോഗബാധിതര്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യക്കാര്‍ ആരെങ്കിലും പണം ആവശ്യപ്പെട്ടാല്‍ സന്തോഷത്തോടെ നല്‍കുമായിരുന്നു. പിന്നെയും അടുത്ത യാത്രയ്ക്കായി പണം സ്വരൂപിക്കും.
വിഘ്‌നേഷ് ഒഴികെ മറ്റ് മൂവരും വിവാഹിതര്‍. അടുത്തിടെയാണ് രാഹുലിന്റെയും സുധീഷിന്റെയും വിവാഹം നടന്നത്. രാഹുലിന്റെ ഭാര്യ 7 മാസം ഗര്‍ഭിണിയാണ്. 10 ദിവസം കഴിഞ്ഞ് തിരിച്ചുവരാമെന്നു പറഞ്ഞു പോയതാണ്. അതില്‍ നാലുപേരുടെ ദാരുണാന്ത്യത്തില്‍ ഒരു നാട് മുഴുവന്‍ കണ്ണീരടക്കാനാവാതെ വിങ്ങുന്നു. രണ്ടു കാറിലായാണ് ഇവര്‍ യാത്ര ചെയ്തിരുന്നത്.
ജനിച്ച് ദിവസങ്ങള്‍ മാത്രമായ തന്റെ കണ്‍മണിയെ കണ്ടു കൊതിതീരും മുമ്പാണ് അനില്‍ യാത്രയായത്. രണ്ടാഴ്ച മുമ്പായിരുന്നു മകളുടെ നൂലുകെട്ട്. നാലുവയസുകാരനായ അശ്വിനാണ് മൂത്തമകന്‍. പ്രസവത്തിനായി നെന്മാറയിലെ വീട്ടിലേക്ക് പോയ ഭാര്യ സൗമ്യയെയും കുട്ടികളെയും വിളിച്ചുകൊണ്ടുവരുന്നതിനു മുമ്പാണ് അനിലിന്റെ വേര്‍പാട്. കുട്ടിക്കാലത്തേ, അച്ഛനെ നഷ്ടപ്പെട്ട അനിലും സഹോദരന്‍ സുനിലും ചേര്‍ന്നാണ് കുടുംബം നോക്കിയിരുന്നത്. കെട്ടിടനിര്‍മാണ തൊഴിലാളികളായ ഇരുവരുമായിരുന്നു വീടിന്റെ ആകെ ആശ്രയം.
മരിച്ച നാല് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മൃതദേഹങ്ങള്‍ ഇന്ന് രാവിലെ ശ്രീനഗറിലെത്തിക്കുകയും അവിടെ നിന്ന് വിമാനമാര്‍ഗം കോയമ്പത്തൂരിലെത്തിക്കും.
തുടര്‍ന്ന് റോഡ് മാര്‍ഗം വീടുകളിലേക്കു കൊണ്ടുവരും. നടപടിക്രമങ്ങളുടെ ഏകോപനത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. ഡല്‍ഹി നോര്‍ക്കാ ഓഫീസറും കേരള ഹൗസിലെ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ജമ്മു കാശ്മീരില്‍ എത്തിയത്. മൃതദേഹം വിട്ടുകിട്ടുന്ന മുറയ്ക്ക് സംസ്‌കാരച്ചടങ്ങുകള്‍ നിശ്ചയിക്കുമെന്ന് ബന്ധുക്കള്‍ .
"
https://www.facebook.com/Malayalivartha