ജനങ്ങളെ വെട്ടിലാക്കിയ ആധാറിന് സുപ്രീം കോടതിയുടെ വിലക്ക്, ഗ്യാസ് കണക്ഷന് ആധാര്‍ നിര്‍ബന്ധമാക്കരുത്, നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരും

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പൗരന്മാര്‍ക്ക് സ്വന്തം ഇഷ്‌ടപ്രകാരം ആധാര്‍ കാര്‍ഡ് എടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
കുറേ നാളുകളായി ജനങ്ങള്‍ ആധാറിന് പുറകേയാണ്. ആധാര്‍ എടുത്തില്ലെങ്കില്‍ ഒരു സബ്‌സിഡിയും ലഭിക്കുകയില്ല എന്നു വന്നതോടെ ജനങ്ങള്‍ ആധാര്‍ എടുക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍ ഗ്യാസ് കണക്ഷന്റെ പേരിലാണ് ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടിയത്. ആധാര്‍ എടുത്താല്‍ മാത്രം പോര. അത് ബാങ്കുമായും ഗ്യാസ് കണക്ഷനുമായി ബന്ധപ്പെടുത്തണം. ഇതെല്ലാം എങ്ങനെ ചെയ്യണമെന്നറിയാതെ സാധാരണ ജനങ്ങള്‍ നെട്ടോട്ടം ഓടുകയാണ്. ഇന്നത്തെ സുപ്രീം കോടതി വിധി ജനങ്ങള്‍ക്ക് ആശ്വാസമാണ്.
ആധാര്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരില്‍ സേവനങ്ങള്‍ ആര്‍ക്കും നിഷേധിക്കാന്‍ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ആധാര്‍ കാര്‍ഡ് എടുക്കണമോ എന്നു തീരുമാനിക്കേണ്ടത് വ്യക്തികളാണ്. അത് വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. പാചക വാതക സബ്‌സിഡിക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ പാടില്ല. പകരം മറ്റ് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാമെന്നും കോടതി നിര്‍ദേശിച്ചു. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. അനധികൃത കുടിയേറ്റക്കാര്‍ക്ക് ആധാര്‍ കാര്‍ഡ് നല്‍കാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
ആധാര്‍ കാര്‍ഡ് എല്ലാ തിരിച്ചറിയല്‍ രേഖകള്‍ക്കും തുല്യമാണെന്നും സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഇത് നിര്‍ബന്ധമാണെന്നുമാണ് ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കിയത്. ഇത് പൂര്‍ണ്ണമായും തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ്. എന്നാല്‍ വീണ്ടും ആധാര്‍ നിര്‍ബന്ധമാക്കാനുള്ള കുറുക്കു വഴികള്‍ സര്‍ക്കാര്‍ കൊണ്ടു വരുമോയെന്നാണ് ജനത്തിന് പേടി.
കേരളം അടക്കം മിക്ക സംസ്ഥാനങ്ങളിലും ആധാര്‍ കാര്‍ഡ് വിതരണം ഇനിയും പൂര്‍ണ്ണമായിട്ടില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി രാജ്യസഭയില്‍ എം.പി അച്യുതന്‍ എം.പി ഉന്നയിച്ച ചോദ്യത്തിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധ രേഖയല്ലെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ് ശുക്ല പാര്‍ലമെന്റില്‍ അറിയിച്ചിരുന്നു. അധികം വൈകാതെ ഇത് നിഷേധിച്ചുകൊണ്ട് കേന്ദ്ര പെട്രോളിയം മന്ത്രാലയം ഉത്തരവ് ഇറക്കുകയായിരുന്നു.
ആധാറിനെപ്പറ്റി ഉപകാരപ്രദമായ ഈ വാര്‍ത്തകള്‍ കൂടി വായിക്കുക. അതിനായി ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക
40,000 പേര്‍ ഷെയര്‍ ചെയ്‌ത വാര്‍ത്ത
20,000 പേര്‍ ഷെയര്‍ ചെയ്‌ത വാര്‍ത്ത
6,000 പേര്‍ ഷെയര്‍ ചെയ്‌ത വാര്‍ത്ത
ആധാറില്ല, ഗ്യാസ് കണക്ഷന്‍ ഉള്ളയാള്‍ ഗള്‍ഫിലാണ്, എങ്ങനെ ഗ്യാസ് കണക്ഷന്‍ മാറ്റും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്‌സന്ദര്‍ശിക്കുക.Likeചെയ്യുക.
https://www.facebook.com/Malayalivartha