Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉദ്യോഗത്തിൽ ഉന്നത സ്ഥാനലബ്ധിയും വിശിഷ്ട ഭോജനയോഗവും! കന്നി രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..

ബംഗാളിൽ ഇന്ത്യാ മുന്നണിയുടെ തകർച്ച? സിപിഎം ‘ഭീകരരുടെ പാര്‍ട്ടി, വിട്ടുവീഴ്ച ചെയ്യില്ല ’ എന്ന് മമത; കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്കാമെന്നുള്ള തൃണമൂലിന്റെ വാഗ്ദാനം കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തള്ളി

11 JANUARY 2024 07:36 AM IST
മലയാളി വാര്‍ത്ത

തൃണമൂൽ ഒരിക്കലും സിപിഎമ്മുമായി വിട്ടുവീഴ്ച ചെയ്യില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മുമായി സഖ്യമുണ്ടാക്കില്ലെന്നും സിപിഎം ‘ഭീകരരുടെ പാര്‍ട്ടി’യാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി. പറഞ്ഞു. സൗത്ത് 24 പര്‍ഗാനാസിലെ ജയ്നഗറില്‍ ഒരു സര്‍ക്കാര്‍ പരിപാടിയിലാണ് മമത ഇക്കാര്യം പറഞ്ഞത്. ബിജെപിക്കും സിപിഎമ്മിനും എതിരായി പോരാടുമെന്നും അവര്‍ പറഞ്ഞു.

”ഭീകര പാര്‍ട്ടിയായ സിപിഎം ബിജെപിയെ സഹായിക്കുകയാണ്. 34 വര്‍ഷം അത് ജനങ്ങളുടെ മനസ്സുകൊണ്ട് കളിച്ചു. ഇന്ന് അവര്‍ ക്യാമറയ്‌ക്ക് മുന്നില്‍ ഇരുന്നു സംസാരിക്കുന്നു. 34 വര്‍ഷം അവര്‍ അധികാരത്തിലിരുന്നപ്പോള്‍ എന്താണ് ചെയ്തത്?. ആളുകള്‍ക്ക് എത്ര അലവന്‍സ് ലഭിച്ചു?. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തില്‍ 20,000ത്തിലധികം ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. അവരുടെ ഭരണകാലത്ത് ജനങ്ങള്‍ക്ക് ഒന്നും കിട്ടിയില്ല” മമത പറഞ്ഞു.

മമതയുടെ നിലപാട് ആവര്‍ത്തിച്ച മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സിപിഎമ്മുമായി സഖ്യമുണ്ടാകില്ലെന്ന് വ്യക്തമായിരുന്നുവെന്ന് പറഞ്ഞു. ”തൃണമൂല്‍ കോണ്‍ഗ്രസ് അതിന്റെ തുടക്കം മുതല്‍ സിപിഎമ്മിനെതിരെ പോരാടിയിട്ടുണ്ട്. സഖ്യമുണ്ടാകില്ലെന്ന് വ്യക്തമായിരുന്നു. മുഖ്യമന്ത്രിയും ഇപ്പോള്‍ അതു വ്യക്തമാക്കി” നേതാവ് പറഞ്ഞു.

തൃണമൂലുമായി സഖ്യമുണ്ടാക്കുവാനുള്ള സാധ്യത കഴിഞ്ഞയാഴ്ച സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തള്ളിക്കളഞ്ഞിരുന്നു. ഇന്‍ഡി മുന്നണിയിലെ സഖ്യകക്ഷികളാണ് തൃണമൂല്‍ കോണ്‍ഗ്രസും സിപിഎമ്മും. ഇതിനിടയില്‍ കോണ്‍ഗ്രസിന് രണ്ട് സീറ്റ് നല്കാമെന്നുള്ള തൃണമൂലിന്റെ വാഗ്ദാനം കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതോടെ മുഖ്യമന്ത്രിയുടെ പ്രസ്താവന ബംഗാളിലെ ഇന്ത്യാ സംഘത്തെ നേരിട്ട് ബാധിക്കും എന്ന് ഉറപ്പായി. കാരണം മമതയുടെ മുൻ നിലപാടിൽ നിന്നുള്ള വ്യതിചലനമാണ് ഈ പ്രസ്താവന. ഡിസംബർ 19 ന്, ഇന്ത്യാ ബ്ലോക്ക് യോഗത്തിന് ശേഷം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ബംഗാളിലെ കോൺഗ്രസുമായും ഇടതുപാർട്ടികളുമായും സീറ്റ് പങ്കിടൽ സംബന്ധിച്ച് ചർച്ചകൾക്ക് തന്റെ പാർട്ടി തയ്യാറാണെന്ന് ബാനർജി പറഞ്ഞിരുന്നു.

ഇന്ത്യാ മുന്നണിയുടെ തകര്‍ച്ചയാണ് ബംഗാളില്‍ കാണുന്നത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ തൃണമൂല്‍ ഗണ്ടകളുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്‌ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് നേരത്തെ അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയതിനി‌ടെ വീണ യുവാവ് മരിച്ചു....  (31 minutes ago)

  ഡൽഹിയിൽ‌ സെപ്റ്റിക് ടാങ്കിൽ കുടുങ്ങി വിഷവാതകം ശ്വസിച്ച് 3 ശുചീകരണ തൊഴിലാളികൾ മരിച്ചു  (39 minutes ago)

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ സംസ്ഥാനത്ത് ജൂൺ 28 ഞായറാഴ്ച നടക്കുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ  (1 hour ago)

രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സീഷെൽസിലേക്ക് പുറപ്പെടും...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ കായംകുളത്ത് കൂട്ടുകാർക്കൊപ്പം ഫൈബർ വള്ളം തുഴയുന്നതിനിടയിൽ അബദ്ധത്തിൽ വെള്ളത്തിൽ വീണ് യുവാവ് മരിച്ചു.....  (1 hour ago)

സംസ്ഥാന എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷാ റാങ്ക് ലിസ്റ്റ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് മന്ത്രി റോജി എം ജോൺ കൊച്ചിയിൽ പ്രഖ്യാപിക്കും  (1 hour ago)

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും! കുംഭം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവമാകുന്നു..... ചൊവ്വാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാദ്ധ്യത  (2 hours ago)

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (8 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (9 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (9 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (10 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (10 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (10 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (10 hours ago)

Malayali Vartha Recommends