മോദിപ്പേടി കോണ്‍ഗ്രസിനും; തിരഞ്ഞെടുപ്പ് സര്‍വേ നില്‍ക്കും

ബി.ജെ.പി കേന്ദ്രത്തില്‍ അധികാരത്തില്‍ വരുമെന്ന് നിരന്തരമായി തുടരുന്ന അഭിപ്രായ സര്‍വേകള്‍ക്ക് കൂച്ചുവിലങ്ങിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. അഭിപ്രായ സര്‍വേകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. അറ്റോര്‍ണി ജനറല്‍ വഹന്‍വതി ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് നിയമോപദേശം നല്‍കി. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നാലുടന്‍ സര്‍വേകള്‍ നിരോധിക്കണമെന്ന കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യത്തിനാണ് അറ്റോര്‍ണി ജനറല്‍ പച്ചക്കൊടി കാണിച്ചിരിക്കുന്നത്.
എന്നാല്‍ കേന്ദ്രനിയമമന്ത്രാലയം ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതായാണ് വിവരം. അഭിപ്രായ സര്‍വേകള്‍ നിരോധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന അറ്റോര്‍ണി ജനറലായിരുന്ന സോളി സൊറാബ്‌ജി 2004 ല്‍ നല്‍കിയ നിയമോപദേശമാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ മുമ്പിലുള്ള വെല്ലുവിളി. വ്യത്യസ്‌തമായ രണ്ട് നിയമോപദേശങ്ങള്‍ നിലവിലുള്ളപ്പോള്‍ ഏതൊരു തീരുമാനവും കോടതിയില്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രനിയമമന്ത്രാലയം കരുതുന്നു.
1998 ല്‍ അഭിപ്രായ സര്‍വേകള്‍ നിരോധിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചെങ്കിലും സുപ്രീം കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അത് റദ്ദാക്കി. അടുത്ത ലോക സഭാ തെരഞ്ഞെടുപ്പിന്റെ നടപടികള്‍ ആരംഭിക്കുന്നതിനുമുമ്പ് ജനപ്രാതിനിത്യനിയമത്തില്‍ ഭേദഗതി കൊണ്ടു വരണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം. അഭിപ്രായസര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് കമ്മീഷന്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha