Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..


സിപിഎം കാര്‍ എന്തിനാണ് ജനത്തെ പറ്റിക്കുന്നത്... പിണറായി വിജയനോടും എംവി ഗോവിന്ദനോടുമുള്ള ജനങ്ങളുടെ വെറുപ്പും വിദ്വേഷവുമാണ്.. പരമദയനീയ തോല്‍വിക്ക് കാരണം..

എസ് പി കുടുങ്ങും.. ഒറ്റുകാരന്‍ കൂട്ടത്തില്‍ത്തന്നെ..മൊഴികളിലെ വൈരുദ്ധ്യത്തില്‍ ഗുര്‍ദാസ്പുര്‍ എസ്പി സല്‍വീന്ദറിനെ നുണപരിശോധനയ്ക്കു വിധേയനാക്കും

08 JANUARY 2016 06:54 PM IST
മലയാളി വാര്‍ത്ത.

 എല്ലാ സഹായവും ചെയ്തുകൊടുത്തു...എസ് പിയുടെ വാക്കുകള്‍ക്ക് കുമ്പസാരത്തിന്റെ ധ്വനി. അത്തരത്തിലുള്ള വിലയിരുത്തലിലേക്കാണു അന്വേഷണ സംഘം എത്തിയതെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പത്താന്‍കോട്ടിലെ ഭീകരാക്രമണം തെളിയിക്കുന്നത് ശത്രു സ്വന്തം പാളയത്തില്‍ തന്നെയെന്ന നിലയിലേക്ക്.
ഭീകരര്‍ക്കു സഹായം നല്‍കിയത് സൈനികതാവളത്തിനുള്ളില്‍ നിന്നെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. പ്രദേശത്തെ ഫഌ് ലൈറ്റുകള്‍ ദിശമാറ്റിയെന്നു കണ്ടെത്തിയതാണ് അന്വേഷണ സംഘത്തെ ഈയൊരു സംശയത്തിലേക്ക് എത്തിച്ചിരിക്കുന്നത്. തുടക്കം മുതല്‍ സംശയത്തിന്റെ നിഴലിലായ എസ് പിയുടെ നിലപാടുകളാണ് ഏറെ ദുരൂഹം.
ഗുര്‍ദാസ്പുരിലെ സൈനിക കേന്ദ്രവും ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായാണു വിവരം. അതിനിടെ, മൊഴികളിലെ വൈരുദ്ധ്യത്തെത്തുടര്‍ന്നു ഗുര്‍ദാസ്പുര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെ നുണപരിശോധനയ്ക്കു വിധേയനാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
വ്യോമസേന കേന്ദ്രത്തിനു പുറത്തെ 11 അടി ഉയരമുള്ള ചുറ്റുമതില്‍ മരത്തിലൂടെയും കയറിലൂടെയും കയറി ചാടിക്കടന്ന് കമ്പിവേലി മുറിച്ചാണ് ഭീകരര്‍ ഉള്ളില്‍ കടന്നത്. ഭീകരര്‍ ഇത് ചെയ്ത സ്ഥലത്ത് ഫഌ് ലൈറ്റുകളുടെ വെളിച്ചമില്ലായിരുന്നു. മതിലിലേക്ക് അടിക്കേണ്ട ലൈറ്റുകള്‍ ഈ പ്രദേശത്ത് മാത്രം മുകളിലേക്ക് ദിശമാറ്റിയിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ ഭാഗമായിട്ടാണ് കരസേനയുടെ എന്‍ജിനിയറിങ് സര്‍വീസ് വിഭാഗത്തിലെ ജീവനക്കാരനെ ചോദ്യം ചെയ്തത്. ലൈറ്റുകള്‍ മനപ്പൂര്‍വ്വം മുകളിലേക്ക് ദിശ മാറ്റിയതാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വിദേശത്തുനിന്നുള്ള 23 പൈലറ്റുമാര്‍ പരിശീലനത്തിനായി പത്താന്‍കോട്ടുള്ളപ്പോഴാണ് ഭീകരരാക്രമണമുണ്ടായത്. ഇത് യാദൃശ്ചികമാണോ എന്നതും എന്‍ഐഎ അന്വേഷിക്കും. വ്യോമസേന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുള്ള രഹസ്യവിവരങ്ങളും ചോര്‍ന്നിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്ദ്യോഗസ്ഥരുടെ നിഗമനം. എന്‍എസ്ജിയും വായുസേന, കരസേന കമാന്‍ഡോകളും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാണ് ഭീകരരെ വകവരുത്തിയതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും അതല്ല യാഥാര്‍ഥ്യമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. 15,000 ത്തോളം കരസേന കമാന്‍ഡോകളുടേയും മൈന്‍വേധ ട്രക്കുകളുമടക്കമുള്ള ഉപകരണങ്ങളുടേയും സേവനം തൊട്ടടുത്ത് തന്നെയുണ്ടായിരുന്നിട്ടും ഡല്‍ഹിയില്‍ നിന്ന് എന്‍എസ്ജി കമാന്‍ഡോകളെ ഇറക്കിയതില്‍ കരസേനയ്ക്കും വായുസേനയ്ക്കും അതൃപ്തിയുണ്ട്.
അതിനിടെ, പത്താന്‍കോട്ടിലെ ഭീകരാക്രമണക്കേസില്‍ സംശയത്തിന്റെ നിഴലിലായ ഗുര്‍ദാസ്പുര്‍ എസ്പി സല്‍വീന്ദര്‍സിങ്ങിനെ നുണപരിശോധനയ്ക്കു വിധേയമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പത്താന്‍കോട്ട് വ്യോമസേനാത്താവളത്തില്‍ ആറ് ഭീകരര്‍ നടത്തിയ \'ആക്രമണത്തിന് മുന്നേ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയതാണ് ഗുരുദാസ്പുര്‍ എസ്പി സല്‍വീന്ദര്‍ സിംഗിനെയും സഹായിയേയും. ഇരുവരേയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ മൊഴികളില്‍ സംശയം നിലനില്‍ക്കുന്നതിനാലാണ് നുണപരിശോധന നടത്തുന്നത്.
ആളെ തട്ടിയെടുത്താല്‍ ആദ്യം വധിക്കാറാണ് തീവ്രവാദികളുടെ പതിവ്. എസ് പി ഇതില്‍ നിന്നും രക്ഷപെട്ടതുമുതലാണ് സംശയം ഇദ്ദേഹത്തിലേക്ക് എത്തിയത്.
തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സല്‍വീന്ദര്‍ സിങ് പാക്കിസ്ഥാനില്‍ നിന്നും ജീവനോടെ തിരിച്ചെത്തിയിരുന്നു. ഡിസംബര്‍ 30ന് രാത്രിയോടെയാണ് എസ്പി മറ്റു രണ്ടു ഉദ്യോഗസ്ഥരുമായി പാക്കിസ്ഥാന്‍ അതിര്‍ത്തി പ്രദേശത്ത് എത്തിയത്.ആധുനിക ആയുധങ്ങളുമായി അതിര്‍ത്തി പ്രദേശത്ത് എത്തിയ ഭീകരര്‍ തന്നെ ബന്ധിയാക്കുകയായിരുന്നുവെന്നും . തീവ്രവാദികള്‍ പഞ്ചാബിയിലും, ഹിന്ദിയിലും, ഉറുദുവിലും സംസാരിച്ചതായും സല്‍വീന്ദര്‍ സിങ് പറഞ്ഞു. പത്താന്‍കോട്ടുള്ള ഒരു തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ചതിന് ശേഷം ഗുരുദാസ്പുരിലേക്ക് യാത്ര തിരിക്കുമ്പോഴാണ് തീവ്രവാദികള്‍ തങ്ങളുടെ വാഹനത്തെ ആക്രമിച്ചതെന്നായിരുന്നു എസ്പിയുടെ മൊഴി.
എസ്. പിയെ നുണപരിശോധനയ്ക്കായി ഡല്‍ഹിയിലോ ബംഗളൂരുവിലോ കൊണ്ടുപോകാനാണ് തീരുമാനമെന്ന് ദേശീയ അന്വേഷണ ഏജന്‍സി വ്യക്തമാക്കി. സിംഗിനെ ഇതുവരെ സസ്‌പെന്റു ചെയ്തിട്ടില്ലെന്ന് പഞ്ചാബ് ഡി.ജി.പി സുരേഷ് അറോറ അറിയിച്ചു. എസ് പിയുടെ സ്വകാര്യ വാഹനത്തില്‍ നീല ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചിരുന്നെന്നും ഇത് നിയമവിരുദ്ധമാണെന്നും ബീക്കണ്‍ ലൈറ്റ് ഉള്ളതിനാലാണ് ഭീകരര്‍ക്ക് ചെക്ക് പോയിന്റുകളിലൂടെ സുഗമമായി സഞ്ചരിക്കുന്നതിന് സാധിച്ചതെന്നും അന്വേഷണ ഏജന്‍സി പറഞ്ഞു. പത്താന്‍കോട്ട് വ്യോമതാവളത്തിന് തൊട്ടടുത്തുവരെ ഭീകരര്‍ എസ്പിയുടെ വാഹനത്തിലാണ് എത്തിയത്.
അതിനിടെ, ഞ്ചാബിലെ പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയ ജെയ്‌ഷെ മുഹമ്മദ് ഭീകരര്‍ കൂടുതല്‍ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി സൂചനകളുണ്ട്. ഗുരുദാസ്പൂരിലെ സൈനിക കന്റോണ്‍മെന്റ് ആയിരുന്നു ഇവരുടെ ലക്ഷ്യം. പത്താന്‍കോട്ടില്‍ കൊല്ലപ്പെട്ട ആറ് ഭീകരര്‍ക്ക് പുറമേ പാക്കിസ്ഥാന്‍ പരിശീലനം ലഭിച്ച രണ്ടു പേര്‍ കൂടി സൈനിക വേഷത്തില്‍ കടന്നുകയറിയിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഈ സംശയം. ഗുര്‍ദാസ്പൂരിലെ ഒരു പൊലീസ് സ്‌റ്റേഷനു നേര്‍ക്ക് കഴിഞ്ഞ ജൂലൈയില്‍ പാക്കിസ്ഥാനി ഭീകരരുടെ ആക്രമണം നടന്നിരുന്നു.
സൈനിക കേന്ദ്രത്തിന് സമീപത്തുനിന്നും ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയ രണ്ടു പേരെ പ്രദേശവാസികള്‍ കണ്ടെത്തി പൊലീസിന് വിവരം നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് സൈനിക കേന്ദ്രത്തിന് കനത്ത സുരക്ഷയാണ് സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭീകരര്‍ക്ക് ഒരവസരം പോലും നല്‍കാതെ ഇസ്രയേലില്‍ നിന്ന് പരിശീലനം നേടിയ \'സ്വാത്\' സംഘത്തെയാണ് ഇവിടെ പരിശോധനയ്ക്ക് നിയോഗിച്ചത്. ഈ മേഖല മുഴുവന്‍ വ്യോമനിരീക്ഷണം നടത്തുകയും ചെയ്തു. സൈന്യവും പൊലീസും നടത്തിയ സംയുക്ത നീക്കത്തിനൊടുവിലാണ് ഭീകരരെന്ന് സംശയിക്കുന്നവരെ കണ്ടെത്തിയതെന്നും പഞ്ചാബ് ഡെപ്യൂട്ടി ഐ.ജി കുന്‍വാര്‍ വിജയ് പ്രതാപ് അറിയിച്ചു.
കൂടാതെ, വ്യോമസേനാ താവളത്തിനുള്ളില്‍ ആക്രമണം നടത്തിയ ഭീകരര്‍ക്ക് സഹായം നല്‍കിയിട്ടുണ്ടാകാം എന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ എന്‍ജിനിയറിങ് വിഭാഗത്തിലെ ജീവനക്കാരനെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഭീകരാക്രമണം ആസൂത്രണം ചെയ്ത ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ അടക്കമുള്ള നാലു പേര്‍ക്കെതിരെ നടപടിയുണ്ടായില്ലെങ്കില്‍ ഈ മാസം 14, 15 തീയതികളില്‍ നിശ്ചയിച്ചിരുന്ന വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് ഇന്ത്യ പിന്മാറുമെന്നും അറിയിച്ചിട്ടുണ്ട്. പത്താന്‍കോട്ട് ആക്രമണം ആസൂത്രണം ചെയ്ത ജയ്‌ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറും സഹോദരന്‍ അബ്ദുല്‍ റൗഫ് അസ്ഗറുമടക്കം നാലുപേര്‍ക്കെതിരെയുള്ള ശക്തമായ തെളിവുകളാണ് ഇന്ത്യ കൈമാറിയത്. ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന്‍ ഉറച്ച നടപടി എടുത്തില്ലെങ്കില്‍ വിദേശകാര്യ സെക്രട്ടറിതല ചര്‍ച്ചയില്‍ നിന്ന് പിന്മാറാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഈ ഒറ്റുകാരെയാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. ചതിച്ച മലയാളി വ്യോമസേന ഉദ്യോഗസ്ഥനെ അടക്കം. രാജ്യത്തെ ഒറ്റുവര്‍ക്ക് മറുപടി തോക്കുകൊണ്ടായിരിക്കണം ഇല്ലെങ്കില്‍ ഇനിയും ആവര്‍ത്തിക്കുക തന്നെ ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (5 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (5 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (5 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (8 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (8 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (8 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (9 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (11 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (12 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (12 hours ago)

പിണറായി രാജി വയ്ക്കും..?!  (12 hours ago)

CPIM അഞ്ച് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുക്കുന്നു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

PALAKKAD പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു  (12 hours ago)

ഇസ്രയേലിനും യുഎസിനും വലിയ തലവേദന,  (12 hours ago)

Malayali Vartha Recommends