അടുത്ത അഞ്ച് വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കും...നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പദ്ധതി

അടുത്ത അഞ്ച് വര്‍ഷം അഭൂതപൂര്‍വമായ വികസനത്തിന്റെ വര്‍ഷങ്ങളായിരിക്കും... സമ്പദ് വ്യവസ്ഥ മികച്ചരീതിയിലാണ്, വിലക്കയറ്റം നിയന്ത്രിക്കാനായി.നിലവിലുള്ള ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ സ്ഥാപിക്കാനാണ് നമ്മുടെ സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
പ്രശ്‌നങ്ങള്‍ പരിശോധിച്ച് പ്രസക്തമായ ശുപാര്‍ശകള്‍ നല്‍കുന്നതിന് ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും. സാമൂഹ്യനീതി വലിയൊരു രാഷ്ട്രീയ മുദ്രാവാക്യമായിരുന്നു. നമ്മുടെ സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം സാമൂഹ്യനീതി ഫലപ്രദവും അനിവാര്യവുമായ ഭരണ മാതൃകയാണ്.
ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആഷാ വര്‍ക്കര്‍മാരെയും അംഗന്‍വാടി ജീവനക്കാരെയും ഉള്‍പ്പെടുത്തും. പുരപ്പുറ സോളാര്‍ പദ്ധതിയിലൂടെ 1 കോടി കുടുംബങ്ങള്‍ക്ക് പ്രതിമാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യം.
കോവിഡ് മൂലമുള്ള വെല്ലുവിളികള്‍ക്കിടയിലും പ്രധാനമന്ത്രി ആവാസ് യോജന റൂറല്‍ പദ്ധതി തുടര്‍ന്നു, 3 കോടി വീടുകള്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിലേക്ക് അടുത്തു. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 2 കോടി വീടുകള്‍ കൂടി നല്‍കും. പത്ത് വര്‍ഷത്തിനിടെ വനിതാ സംരംഭകര്‍ക്ക് 30 കോടി മുദ്ര യോജന വായ്പ അനുവദിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha






















