ബംഗളൂരുവില്‍ ബൈക്കില്‍ ബി.എം.ടി.സി ബസിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു...

ബംഗളൂരുവില്‍ ബൈക്കില്‍ ബി.എം.ടി.സി ബസിടിച്ച് കോളജ് വിദ്യാര്‍ഥിനി മരിച്ചു. മല്ലേശ്വരം സ്വദേശിനി കുസുമിത (20) ആണ് മരിച്ചത്. കെങ്കേരിയിലെ കോളജിലേക്ക് പോകവെ വെള്ളിയാഴ്ച രാവിലെയാണ് അപകടം സംഭവിച്ചത്. അതിവേഗത്തിലെത്തിയ ബസ് ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മല്ലേശ്വരം ട്രാഫിക് പൊലീസ് പരിധിയില്‍ ദേവയ്യ പാര്‍ക്കിന് സമീപം രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. കെങ്കേരിയിലെ സ്വകാര്യ കോളജില്‍ രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയായിരുന്നു കുസുമിത.
https://www.facebook.com/Malayalivartha






















