ഹിമാചല്‍പ്രദേശിലെ സോളനില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം... 31 പേര്‍ക്ക് പരുക്ക്

ഹിമാചല്‍പ്രദേശിലെ സോളനില്‍ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ ഒരു മരണം... 31 പേര്‍ക്ക് പരുക്ക്. വെള്ളിയാഴ്ച വൈകിട്ടോടെയാണ് സൗന്ദര്യവര്‍ധകവസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറിയില്‍ തീപിടിച്ചത്.
സംഭവസമയത്ത് 50ഓളം പേരാണ് ഫാക്ടറിയിലുണ്ടായിരുന്നത്. 13 പേരെ ഇതുവരെയും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. പെട്ടെന്ന് തീപിടിക്കുന്ന ധാരാളം വസ്തുക്കള്‍ ഫാക്ടറിയിലുണ്ടായിരുന്നതിനാല്‍ ഇതുവരെയും തീ അണയ്ക്കാനായി സാധിച്ചിട്ടില്ലെന്നും അധികൃതര്‍ . ദേശീയ ദുരന്തനിവാരണസേനയും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















