പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമില്‍.... 11,600 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് സമര്‍പ്പിക്കും, രാവിലെ 11.30ന് ഖാനപ്പാറയിലെ വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തില്‍ അദ്ദേഹം അഭിസംബോധന ചെയ്യും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അസമില്‍. 11,600 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ രാജ്യത്തിന് സമര്‍പ്പിക്കും. രാവിലെ 11.30ന് ഖാനപ്പാറയിലെ വെറ്ററിനറി കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന പൊതുയോഗത്തില്‍ അദ്ദേഹം അഭിസംബോധന ചെയ്യും. തുടര്‍ന്ന് വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും.
498 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കാമാഖ്യ ക്ഷേത്ര ഇടനാഴി, ഗുവാഹത്തിയിലെ പുതിയ എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നിന്ന് ആറുവരിപ്പാത എന്നിവയ്ക്ക് തറക്കല്ലിടും. 358 കോടി രൂപ ചെലവിലാണ് ഇത് നിര്‍മ്മിക്കുന്നത്.
നെഹ്‌റു സ്‌റ്റേഡിയത്തെ ഫിഫ നിലവാരത്തിലേക്ക് ഉയര്‍ത്തല്‍, 300 കോടി രൂപ മുതല്‍ മുടക്കില്‍ ചന്ദ്രാപൂരില്‍ പുതിയ കായിക സമുച്ചയം തുടങ്ങിയ പദ്ധതികളുടെ തറക്കല്ലിലാകും പ്രധാനസേവകന്‍ ഇന്ന് നിര്‍വഹിക്കുക.
ബിശ്വനാഥ് ചാരിയാലി മുതല്‍ ഗോഹ്പൂര്‍ വരെ 1,451 കോടി രൂപ ചെലവഴിച്ച് വികസിപ്പിച്ച നാലുവരിപാതയും 592 കോടി രൂപ ചെലവില്‍ നിര്‍മിച്ച ഡോളബാരി മുതല്‍ ജമുഗുരി വരെ നാലുവരിപാതയും പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha





















