കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര 'സമരാഗ്‌നി' വെള്ളിയാഴ്ച കാസര്‍കോട് നിന്നാരംഭിക്കും

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ദുര്‍ഭരണത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും നയിക്കുന്ന ജനകീയ പ്രക്ഷോഭയാത്ര 'സമരാഗ്‌നി' വെള്ളിയാഴ്ച കാസര്‍കോട് നിന്നാരംഭിക്കുമെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പിയും ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസലും വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. മോദി-പിണറായി ഭരണങ്ങളുടെ കൊള്ളരുതായ്മ തുറന്നു കാട്ടുകയാണ് ലക്ഷ്യമുള്ളത്.
വൈകുന്നേരം മൂന്നിന് കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും. കേരളത്തിന്റെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷി മുഖ്യ പ്രഭാഷണം നടത്തും.
ദേശീയ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. ശനിയാഴ്ച രാവിലെ കാസര്‍കോട് മുനിസിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ സമൂഹത്തിലെ വിവിധ മേഖലകളിലെ സാധാരണക്കാരായ ജനങ്ങളുമായി നേതാക്കള്‍ സംവദിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha





















