അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തലക്ഷങ്ങളാണ് ഒഴുകിയെത്തുന്നു...തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനൊരുങ്ങുകയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍

അയോദ്ധ്യയിലെ രാമക്ഷേത്രത്തിലേക്ക് ഭക്തലക്ഷങ്ങളാണ് ഒഴുകിയെത്തുന്നത്. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനൊരുങ്ങുകയാണ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍.
ക്ഷേത്രനഗരിയിലെ വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും സഞ്ചാരം സുഗമമാക്കുന്നതിനായി രാമനവമിക്ക് മുന്നോടിയായി രണ്ട് പുതിയ റോഡ് ഇടനാഴികള്‍ യാഥാര്‍ത്ഥ്യമാക്കും. ഏപ്രില്‍ 15-നകം ഇത് പ്രവര്‍ത്തനക്ഷമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അയോദ്ധ്യ ധാം റെയില്‍വേ സ്റ്റേഷനെ രാംപഥിലേക്കും ഹനുമാന്‍ ഗര്‍ഹിയിലേക്കും ക്ഷേത്ര പാതയുമായി ബന്ധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ക്ഷീര്‍സാഗര്‍ പഥ്, സുഗ്രീവ പഥ് എന്നിവയ്ക്കാകും മുന്‍ഗണനയുള്ളത്. ഇടനാഴികളുടെ വികസനത്തിനായി 49 കോടി രൂപ സര്‍ക്കാര്‍ ഇതിനകം അനുവദിച്ചിട്ടുണ്ട്. 12 കോടി രൂപ ചെലവില്‍ സുഗ്രീവ പഥും 20 കോടി രൂപ ചെലവില്‍ ക്ഷീരസാഗര്‍ പഥും വികസിപ്പിക്കുകയും ചെയ്യും
"
https://www.facebook.com/Malayalivartha





















