ജമ്മുകാശ്‌മീരില്‍ ഇരട്ട തീവ്രവാദി ആക്രമണം; 12 പേര്‍ കൊല്ലപ്പെട്ടു

ജമ്മുകാശ്‌മീരില്‍ ഇരട്ട തീവ്രവാദി ആക്രമണത്തില്‍ 12 പേര്‍ മരിച്ചു. കാത്വ പോലീസ് സ്‌റ്റേഷനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പ്രദേശവാസികള്‍ ഉള്‍പ്പെടെ ആറുപേരും, സൈനിക കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ആറു സൈനികരുമാണ് കൊല്ലപ്പെട്ടത്.
പോലീസ് സ്‌റ്റേഷനു നേരെയുണ്ടായ ആക്രമണത്തിനു ശേഷം ഭീകരര്‍ സാംബയിലെ സൈനിക താവളത്തിലും ആക്രമണം നടത്തുകയായിരുന്നു. നുഴഞ്ഞു കയറിയ രണ്ട് ഭീകരരെ സൈന്യം വെടിവെച്ചു കൊലപ്പെടുത്തി. സൈനിക കേന്ദ്രത്തില്‍ ഇപ്പോഴും വെടിവെയ്‌പ്പ് തുടരുന്നതായാണ് റിപ്പോര്‍ട്ട്.
പോലീസ് സ്‌റ്റേഷനു നേരെ തീവ്രവാദികള്‍ ഗ്രനേഡുകള്‍ എറിയുകയും വെടിവെയ്‌പ്പ് നടത്തുകയും ചെയ്‌തു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. അതിനാല്‍ തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം.
https://www.facebook.com/Malayalivartha