Widgets Magazine
13
Apr / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശ്രീമതി നിർമല സീതാരാമൻ തൻ്റെ പിതാവിനെ കാണാൻ വന്നിരിക്കുന്നു.... വീടിൻ്റെ അവസ്ഥ കാണുക.... മറ്റ് പാർട്ടി മന്ത്രിമാരുടെ വീടുകളുമായി താരതമ്യം ചെയ്യുക......സത്യത്തിൽ സംഭവിച്ചത്

21 FEBRUARY 2024 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

പാറമടയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു

മധ്യപ്രദേശില്‍ 70 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറുവയസുകാരനെ പുറത്തെത്തിക്കാനുള്ള ദൗത്യം പുരോഗമിക്കുന്നു...

ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷനും കോയമ്പത്തൂര്‍ ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥിയുമായ കെ. അണ്ണാമലൈക്കെതിരെ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കേസെടുത്തു...

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ വീണ്ടും വയനാട്ടിലേക്ക്... ഈ മാസം 15, 16 തിയതികളില്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തും

രഥ പ്രദക്ഷണത്തിനിടെ ഇലക്ട്രിക് വയറില്‍ നിന്ന് ഷോക്കേറ്റ് 13 കുട്ടികള്‍ക്ക് പരിക്കേറ്റു

ശ്രീമതി നിർമല സീതാരാമൻ തൻ്റെ പിതാവിനെ കാണാൻ വന്നിരിക്കുന്നു.

വീടിൻ്റെ അവസ്ഥ കാണുക.
മറ്റ് പാർട്ടി മന്ത്രിമാരുടെ വീടുകളുമായി താരതമ്യം ചെയ്യുക......

ലളിതജീവിതം നയിക്കുന്ന മന്ത്രിമാരോടും മറ്റ് രാഷ്ട്രീയക്കാരോടും ജനങ്ങൾക്ക് എന്നും മതിപ്പാണ്. ഈ രീതിയിൽ ജീവിതം നയിക്കുന്നത് കേന്ദ്രമന്ത്രിയാണെങ്കിൽ അവരെ മാതൃകയാക്കണം എന്നതരത്തിൽ പ്രശംസിക്കപ്പെടും.

ഇത്തരത്തിൽ, ഒരു കേന്ദ്രമന്ത്രിയുടെ 'ലളിതജീവിതം' ആണ് സമൂഹമാധ്യമങ്ങളിലെ പ്രചാരണ വിഷയങ്ങളിലൊന്ന്. കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനെ കുറിച്ചാണിത്. പ്രായമായ ഒരു വ്യക്തിയുമായി കേന്ദ്രമന്ത്രി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോയാണ് ഇതിന് ആധാരം. തീരെ പഴക്കം ചെന്നതെന്ന് തോന്നിക്കുന്ന ഒരു മുറിക്കുള്ളിലാണ് മന്ത്രിയും വയോധികനും തമ്മിൽ കണ്ടുമുട്ടിയത്. ഇദ്ദേഹം കേന്ദ്രമന്ത്രിയുടെ അച്ഛനാണെന്നും കൂടിക്കാഴ്ച നടന്ന പഴയ കെട്ടിടം അവരുടെ വീടാണെന്നുമാണ് അവകാശവാദം. എന്താണ് ഈ പ്രചരണത്തിലെ വാസ്തവമെന്ന് പരിശോധിക്കുന്നു.

 


അന്വേഷണം

പ്രചരിക്കുന്ന വീഡിയോയുടെ തുടക്കത്തിൽ കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ പ്രായമായ ഒരു വ്യക്തിക്ക് സമീപം സംസാരിക്കുന്നത് കാണാം. പഴക്കം ചെന്ന ഒരു മുറിയിൽ അദ്ദേഹത്തിന് അടുത്തായി കസേരയിൽ ഇരുന്ന് ഇരുവരും സംഭാഷണം തുടരുന്നു. തുടർന്ന്, ഏതാനും സ്ത്രീകൾ വന്ന് വയോധികൻറെ കാലു തൊട്ടുവണങ്ങുന്നതും വീഡിയോയിലുണ്ട്.

കേന്ദ്രമന്ത്രി തന്റെ പിതാവിനെ വീട്ടിലെത്തി സന്ദർശിക്കുന്നതിന്റെ വീഡിയോ ആണിതെന്നും ഇത്രയും എളിയ ജീവിതം നയിക്കുന്ന ഒരു നേതാവ് മറ്റ് പാർട്ടികളിൽ ഉണ്ടോ എന്നുമാണ് വീഡിയോക്കൊപ്പമുള്ള വിവരണത്തിലെ ചോദ്യം.

സെർച്ച് ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ, ഇതേ വീഡിയോ 2022 ഡിസംബർ നാലിന് കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. 'വാരാണസിയിലെ ശിവമഠം സന്ദർശിച്ചു എന്നും മഹാകവി ഭാരതിയാരുടെ അനന്തരവന്റെ മകൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളുമായി സംവദിച്ചു' എന്നുമാണ് വീഡിയോയുടെ വിവരണത്തിൽ പറയുന്നത്.

തുടർന്നുള്ള അന്വേഷണത്തിൽ, കേന്ദ്രമന്ത്രിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലും ഇതേ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തി. 1900-കളിൽ കാശി സന്ദർശിക്കുമ്പോൾ ശിവമഠത്തിലായിരുന്നു മഹാകവി ഭാരതിയാർ താമസിച്ചിരുന്നത് എന്നാണ് ഫേസ്ബുക്കിലെ വിവരണത്തിലുള്ളത്. 2022 ഡിസംബർ മൂന്നിനായിരുന്നു ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്. കൂടാതെ, കാശി തമിഴ് സംഗമം #KashiTamilSangamam എന്ന ഹാഷ്ടാഗും പോസ്റ്റുകളിലുണ്ട്.

 

 

 

 

പരിശോധനയിൽ, കേന്ദ്രമന്ത്രിയുടെ കാശി സന്ദർശനവുമായി ബന്ധപ്പെട്ട് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഇറക്കിയ ഒരു പത്രക്കുറിപ്പ് ലഭിച്ചു. വാരാണസിയിൽ നടന്ന കാശി തമിഴ് സംഗമത്തിൽ പങ്കെടുക്കാനായിരുന്നു 2022 ഡിസംബർ 2, 3 തീയതികളിൽ നിർമല സീതാരാമൻ എത്തിയത്. ഡിസംബർ മൂന്നിന് ശിവമഠത്തിൽ സന്ദർശനം നടത്തുമെന്നും പത്രക്കുറിപ്പിലുണ്ട്. ഈ സന്ദർശനത്തിനിടെയാണ് മഹാകവിയുടെ കുടുംബാംഗങ്ങളുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയത്.

 


നിർമല സീതാരാമന്റെ അച്ഛനും അമ്മയും. 2019-ലെ ചിത്രം. പുറകുവശത്ത് ഡോറിനു പിന്നിലുള്ള വ്യക്തിയാണ് മന്ത്രിയുടെ അച്ഛൻ

നിർമല സീതാരാമൻ തന്റെ വീട്ടിലെത്തി അച്ഛനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കാശിയിലെ ശിവ മഠത്തിൽ വെച്ച് മഹാകവി ഭാരതിയാറിന്റെ അനന്തരവന്റെ മകനുമായും മറ്റ് കുടുംബാംഗങ്ങങ്ങളുമായും കൂടിക്കാഴ്ച്ച നടത്തിയ ദൃശ്യങ്ങളാണ് തെറ്റായി പ്രചരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കളുടെ അക്കൗണ്ട് മരവിപ്പിച്ചു!!!  (6 hours ago)

വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങളും, പണവും കവർച്ച ചെയ്ത കേസ്; ഒളിവിൽ കഴിഞ്ഞിരുന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

മോൻസൻ മാവുങ്കലിൻ്റെ പഴ്സണൽ സ്റ്റാഫിൻ്റെ തട്ടിപ്പ്; ദമ്പതികളുടെ കയ്യിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റിൽ  (6 hours ago)

ഉത്സവത്തിനോടനുബന്ധിച്ചുണ്ടായ വാക്ക് തർക്കത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചു; അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

പാറമടയിൽ നിന്നും സ്ഫോടകവസ്തുക്കൾ കണ്ടെടുത്ത കേസ്; ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു  (6 hours ago)

കോട്ടയം മണർകാട് പ്രഷർ കുക്കറിന്റെ അടപ്പുകൊണ്ട് തലയ്ക്കടിച്ച് മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു  (7 hours ago)

ഇ.എം.എസ്, ഇ.കെ. നായനാര്‍, വി.എസ് അച്യുതാനന്ദന്‍ തുടങ്ങിയ ക്രൗഡ് പുള്ളിംഗ് നേതാക്കളുടെ കാലം സി.പി.എമ്മില്‍ അവസാനിച്ചു? മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പാര്‍ട്ടി-സര്‍ക്കാര്‍ പരിപാടികളില്‍ ജന  (7 hours ago)

ഇത് അനീതിയും ഞെട്ടിക്കുന്നതും! മെമ്മറി കാർഡിൽ അട്ടിമറി നടന്നെന്ന് അതിജീവിത....  (7 hours ago)

3 ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം: ആകെ 175 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് എന്‍.ക്യു.എ.എസ്.  (7 hours ago)

ഏത് നിമിഷവും ആക്രമിക്കുമെന്ന ഇറാൻ മുന്നറിയിപ്പുകൾക്കിടെ അതീവ ജാഗ്രതയിൽ ഇസ്രയേൽ; റോക്കറ്റ് തൊടുത്ത് വിട്ട്, ഹിസ്ബുല്ല...  (7 hours ago)

കൊടും ചൂട് ഉയരുന്നു: 7ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പ്...  (8 hours ago)

'ജയഭേരി' കലാജാഥ പ്രയാണം തുടങ്ങി : കലാജാഥ ഏപ്രിൽ 24ന് പാലായിൽ സമാപിക്കും...  (8 hours ago)

കള്ളക്കടത്ത് കേന്ദ്രം പ്രധാനമന്ത്രി വ്യക്തമാക്കണം: ചെറിയാൻ ഫിലിപ്പ്...  (8 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ ഹൈദരാബാദ് എഫ്.സിക്കെതിരേ 3-1 ന്റെ തകര്‍പ്പന്‍ ജയവുമായി കേരളാ ബ്ലാസ്റ്റേഴ്സ്  (10 hours ago)

തൃശൂര്‍ പൂരത്തിന് കൊടിയേറി.... 19നാണു പൂരം, 17ന് രാത്രി 7ന് സാംപിള്‍ വെടിക്കെട്ട്, അന്നു രാവിലെ തിരുവമ്പാടിപാറമേക്കാവ് വിഭാഗങ്ങളുടെ ആനച്ചമയ പ്രദര്‍ശനവും തുടങ്ങും  (11 hours ago)

Malayali Vartha Recommends