രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വീണ്ടും തിരിച്ചടി; തെരെഞ്ഞെടുപ്പില്‍ നിഷേധ വോട്ട് രേഖപ്പെടുത്താന്‍ ജനങ്ങള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി

തെരെഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാതിരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്ന് സുപ്രീംകോടതി. നിഷേധവോട്ട് രേഖപ്പെടുത്താനുള്ള പ്രത്യേക ബട്ടന്‍ വോട്ടിംഗ് യന്ത്രത്തില്‍ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് സുപ്രീം കോടതി നിര്‍ദേശം. ജനാധിപത്യപ്രക്രിയയെ ശുദ്ധീകരിക്കുമെന്ന അഭിപ്രായത്തോടെയാണ് കോടതി വിധി പ്രസ്‌താവിച്ചത്.
മത്സരിക്കുന്ന മുഴുവന്‍ സ്ഥാനാര്‍ഥികളുടെ പേരുകളും രേഖപ്പെടുത്തിയ ശേഷം അവസാനം വോട്ടിംഗ് യന്ത്രത്തില്‍ `ഇതൊന്നുമല്ല' എന്ന ഒരു ബട്ടന്‍ കൂടി ഏര്‍പ്പെടുത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. ഇതിനായി നിയമഭേദഗതി വരുത്താനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അടുത്ത തെരെഞ്ഞെടുപ്പ് മുതല്‍ നിഷേധ വോട്ടിനുള്ള സംവിധാനം ഒരുക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് കമ്മീഷനും ഹര്‍ജിക്കാരുടെ ആവശ്യത്തെ പിന്തുണച്ചിരുന്നു. ഇതിനായി നിയമഭേദഗതി വരുത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ സര്‍ക്കാര്‍ ഇതിനു തയാറായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം തെരഞ്ഞെടുപ്പ് നടത്തുന്നത് തെരഞ്ഞെടുക്കാനാണെന്നും നിഷേധിക്കാനല്ലെന്നും സര്‍ക്കാര്‍ വാദിച്ചു.
https://www.facebook.com/Malayalivartha