ജീവിതം നരകമാകും, ഡീസലിന് 4 രൂപയും മണ്ണെണ്ണയ്‌ക്ക് 2 രൂപയും പാചക വാതകത്തിന് 100 രൂപയും ഉടന്‍ കൂട്ടാന്‍ ശുപാര്‍ശ, ഗ്യാസ് സബ്‌സിഡി എടുത്തുകളയണം

പെട്രോളിയം സബ്‌സിഡിയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി രൂപീകരിച്ച ഡോ. കിരാത് എസ് പരേഖ് കമ്മിറ്റി ഡീസലിനും പാചകവാതകത്തിനും മണ്ണെണ്ണയ്‌ക്കും വില കൂട്ടണമെന്ന് ശുപാര്‍ശ ചെയ്‌തു. ഡീസലിന് നാലും എല്‍പിജിക്ക് നൂറും രൂപ വര്‍ദ്ധിപ്പിക്കണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത് . പാചകവാതകത്തിന്റെ വില നിയന്ത്രണം നീക്കണമെന്നും സമിതി ആവശ്യപ്പെട്ടു. മണ്ണെണ്ണയുടെ വില രണ്ട് രൂപയോളം വര്‍ധിപ്പിക്കാനും മൂന്ന് വര്‍ഷത്തിനുള്ളില്‍ മണ്ണെണ്ണയ്ക്ക് നല്‍കുന്ന സബ്‌സിഡി പൂര്‍ണമായും എടുത്തുകളയണമെന്നും നിര്‍ദ്ദേശമുണ്ട്.
ഡീസല്‍ വിലയില്‍ അടിയന്തരമായി നാലുരൂപയുടെ വര്‍ധനവ് വേണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. മാത്രമല്ല ഡീസലിന് സബ്‌സിഡി നല്‍കുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന നഷ്ടം നികത്തുന്നതിനു വേണ്ടി എല്ലാ മാസവും ഡീസലിന് ഒരു രൂപ വീതം വര്‍ധിപ്പിക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു. പാചകവാതകത്തിന് എത്രയും വേഗം നൂറുരൂപ വര്‍ധിപ്പിക്കണമെന്നും രണ്ട് മൂന്ന് മാസത്തിനുള്ളില്‍ പാചകവാതകത്തിന് നല്‍കുന്ന സബ്‌സിഡി പൂര്‍ണമായും എടുത്തുകളയണമെന്നും ശുപാര്‍ശയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha