രാഹുല്‍ ഗാന്ധിയുടെ ആദ്യ അടി ലാലുവിന്, കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു കുറ്റക്കാരനെന്ന് കോടതി; ലോക്‌സഭാ അംഗത്വം നഷ്ടമാകും

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നടത്തിയ ഷോയുടെ ആദ്യ ഇരയായി ലാലു പ്രസാദ് യാദവ് മാറുന്നു. ക്രിമില്‍ കേസില്‍ പ്രതികളായ ജനപ്രതിനിധികളെ സംരക്ഷിക്കാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓഡിനന്‍സ് കീറിക്കളയണമെന്നാണ് രാഹുല്‍ ഗാന്ധി പറഞ്ഞത്. പ്രധാനമന്ത്രിയെപ്പോലും കടത്തിവെട്ടി രാഹുല്‍ കൈയ്യടി നേടിക്കൊണ്ടിരിക്കുമ്പോഴാണ് ദേ വരുന്നു കാലിത്തീറ്റ കുഭകോണം വിധി.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ആര്‍.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി. റാഞ്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് വിധി പ്രസ്‌താവിച്ചത്. ഒക്ടോബര്‍ ഏഴിനാണ് ശിക്ഷ വിധിക്കുക. നാലുവര്‍ഷത്തോളം തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ലാലുവിനെതിരെ ചുമത്തിയിരിക്കുന്നത്. ഇതോടെ ലാലുവിന് എം.പി സ്ഥാനം രാജിവെക്കേണ്ടി വരും.
1996 ലാണ് ലാലുപ്രസാദ് യാദവിനെതിരേ ആരോപണമുയരുന്നത്. ഇതോടെ 1997 ജൂലൈ 25 ന് ലാലു മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞു. ഇതിനുശേഷം ഭാര്യ റാബ്രി ദേവിയെ മുഖ്യമന്ത്രിയാക്കിയായിരുന്നു ലാലു ഭരണം നടത്തിയിരുന്നത്.
മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗന്നാഥ് മിശ്രയുള്‍പ്പെടെ 46 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ബീഹാറിലെ ചൈബാസ ട്രഷറിയില്‍ നിന്ന് കാലിത്തീറ്റയുടെ മറവില്‍ അനധികൃതമായി 37.7 കോടിരൂപ പിന്‍വലിച്ചു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം. സംസ്ഥാന വിഭജനത്തോടെ ഈ പ്രദേശം ജാര്‍ഖണ്ഡ് സംസ്ഥാനത്താണ്.
കേസുകളില്‍ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികള്‍ തത്‌സ്ഥാനത്തു തുടരാന്‍ അര്‍ഹരല്ലെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു. ഇതിനുശേഷം ആദ്യമായിട്ടാണ് രാജ്യത്തെ ഒരു രാഷ്‌ട്രീയ നേതാവിനെ അഴിമതിക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അഴിമതി തുടങ്ങിയ വകുപ്പുകളാണ് ലാലുവിനെതിരെ ചുമത്തിയിട്ടുള്ളത്.
കേസില്‍ ശിക്ഷ ഉറപ്പായ സ്ഥിതിക്ക് ലാലുവിനെതിരെ രാഹുല്‍ എങ്ങനെ പ്രതികരിക്കുമെന്ന് കണ്ടറിയാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha