Widgets Magazine
28
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാളില്‍ റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു... 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്, ബംഗാളിലെ തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു


സൗരയൂഥത്തിന് പുറത്ത് ഭൂമിക്ക് സമാനമായ ഗ്രഹത്തെ കണ്ടെത്തി...സർവേ സാറ്റ്ലൈറ്റ് എന്ന TESS ഉപയോഗിച്ചാണ് എക്സോപ്ലാനറ്റിനെ നാസ കണ്ടെത്തിയത്...


വീണ്ടും മാരകമായ വൈറസുകളെ നിർമ്മിച്ച് ചൈന...ഒരു മാരകമായ വൈറസിനെ രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ... മൂന്ന് ദിവസത്തിനുള്ളിൽ മനുഷ്യനെ കൊല്ലാൻ ഈ പുതിയ വൈറസുകൾക്ക് സാധിക്കും...


മോട്ടിവേഷണൽ സ്പീക്കറെ കാണികൾ ഇറക്കി വിട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്...സംഭവത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് വി ടി ബൽറാം രംഗത്ത്...


ഗാസ യുദ്ധം എട്ടാം മാസത്തിലേയ്ക്ക്..ഇസ്രയേലിനെതിരെ അപ്രതീക്ഷിത ആക്രമണം നടത്താനുള്ള നീക്കവുമായി ഇറാൻ പിന്തുണയുള്ള ഹെസ്‌ബുള്ള.. 'സർപ്രൈസുകൾക്കായി' തയ്യാറായിരിക്കാൻ ഹെസ്‌ബുള്ള ജനറൽ സെക്രട്ടറി..

പക്ഷെ മോദി ചെയ്തതോ... 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍; പാകിസ്താനെ ആക്രമിച്ചാല്‍ വലിയ ചെലവ് വരുമത്രെ

24 APRIL 2024 11:49 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 80 ലക്ഷം രൂപയോളം വരുന്ന ഹോസ്പിറ്റാലിറ്റി ബില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കര്‍ണാടക വനം മന്ത്രി

വധുവിന്റെ കണ്ണിന്റെ നിറം പച്ച... വിവാഹമോചനം ആവശ്യപ്പെട്ട് വരന്‍

സ്വാതി മലിവാളിനെ ആക്രമിച്ച കേസ്... ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സഹായി വിഭാവ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളി

കനത്ത നാശനഷ്ടങ്ങള്‍ വിതച്ച് റെമാല്‍ ചുഴലിക്കാറ്റ് ... കനത്ത മഴയിലും കാറ്റിലും ഭിത്തി ഇടിഞ്ഞുവീണ് ഒരു മരണം... നിര്‍ത്തിവെച്ച വിമാന സര്‍വീസുകള്‍ കൊല്‍ക്കത്തയില്‍ പുനഃരാരംഭിച്ചു

മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നല്‍കിയ ഇടക്കാല ജാമ്യം ഏഴ് ദിവസം കൂടി നീട്ടിനല്‍കണമെന്ന ആവശ്യവുമായി സുപ്രീംകോടതിയെ സമീപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. 2008ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം ഭീകരര്‍ക്കെതിരെ യാതൊന്നും ചെയ്യേണ്ടതില്ല എന്നാണ് മുന്‍ യുപിഎ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും, പാകിസ്താനെ ആക്രമിച്ചാല്‍ അത് വലിയ ചെലവ് വരുത്തും എന്നതാണ് ന്യായീകരണമായി ചൂണ്ടിക്കാണിച്ചതെന്ന് എസ് ജയശങ്കര്‍ പറഞ്ഞു.

ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമാണ് ഇന്ത്യയെന്നും, ദക്ഷിണേഷ്യയിലെ രാജ്യങ്ങള്‍ ആഗോള തലത്തില്‍ തങ്ങളുടെ ലക്ഷ്യവും സ്ഥാനവും നേടിയെടുക്കാന്‍ ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇന്ത്യ ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമാണ്. അതായത് 125ഓളം രാജ്യങ്ങള്‍ ഇതിനുള്ളില്‍ വരും. അവരെല്ലാവരും ഇന്ത്യയില്‍ വിശ്വാസമര്‍പ്പിക്കുന്നു. ആഗോള തലത്തില്‍ അവരുടെ സ്ഥാനവും ലക്ഷ്യവും ഉറപ്പിക്കാന്‍ ഇന്ത്യ അവരെ സഹായിക്കുമെന്നും അവര്‍ക്ക് അറിയാം.

അതിര്‍ത്തി മേഖലകളില്‍ ഇന്ത്യ പലപ്പോഴും വലിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഒരു പൊതുസ്ഥലത്ത് നിലയുറപ്പിക്കുക എന്നത് മാത്രമല്ല അവരെ പ്രതിരോധിക്കാനുള്ള മാര്‍ഗം. മറിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുക. സൈന്യത്തിന് ആവശ്യമായ പിന്തുണ നല്‍കുക, അതിര്‍ത്തിയില്‍ ഭീഷണി ഉയരുമ്പോഴെല്ലാം ശക്തമായി പ്രതിരോധിക്കുന്ന സംവിധാനം ഒരുക്കുക എന്നതെല്ലാമാണ്.

മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് അവര്‍ക്കൊരിക്കലും തീവ്രവാദമെന്ന വിപത്തിനെ ശക്തമായി പ്രതിരോധിക്കാന്‍ സാധിച്ചിട്ടില്ല. തീവ്രവാദം എന്നത് സാധാരണ വിഷയമെന്ന മട്ടിലാണ് അവര്‍ കണ്ടിരുന്നത്. മുംബൈ ഭീകരാക്രണം നടന്നതിന് ശേഷം സംഭവിച്ച കാര്യങ്ങളെ കുറിച്ച് മുന്‍ യുപിഎ സര്‍ക്കാരിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇങ്ങനെയാണ് പറഞ്ഞത്.

ഞങ്ങള്‍ ഒരുമിച്ച് ഇരുന്നു, തര്‍ക്കങ്ങളുണ്ടായി. വിവിധ കാര്യങ്ങള്‍ പരിഗണിച്ചു. പിന്നെ തീരുമാനിച്ചത് ഇങ്ങനെയാണ്, മുന്നോട്ട് ഒന്നും ചെയ്യേണ്ടതില്ല എന്നായിരുന്നു തീരുമാനം. കാരണം പാകിസ്താനെ ആക്രമിക്കാനുള്ള ചെലവ് വളരെ അധികം കൂടുതലായിരിക്കും എന്നാണ് ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ് വന്ന ഓപ്ഷന്‍ എന്നാണ് ആ വ്യക്തി പറഞ്ഞത്. ഇക്കാര്യത്തില്‍ നിങ്ങള്‍ തന്നെ ചിന്തിച്ച് നോക്കൂ. ഇപ്രകാരമാണോ പ്രതിരോധനയം വരേണ്ടത്? വിദേശനയം ഇന്ന് ആത്മവിശ്വാസത്തിന്റെ പാതയിലൂടെയാണ് മുന്നോട്ട് പോകുന്നത്. ഭീകരര്‍ക്ക് അതിര്‍ത്തി കടന്ന് മറുപടി നല്‍കാന്‍ ഇന്ന് ഈ സര്‍ക്കാരിന് യാതൊരു മടിയും ഇല്ലെന്നും ജയശങ്കര്‍ വ്യക്തമാക്കി.

മോദിയുടെ ഗ്യാരന്റി ഒരിക്കലും രാജ്യത്തിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ലെന്നും, അത് ആഗോളതലത്തിലുള്ളതാണെന്നും എസ് ജയശങ്കര്‍ പ്രശംസിച്ചു. വിദേശത്തുള്ള ഓരോ ഇന്ത്യന്‍ പൗരന്മാരുടേയും സുരക്ഷ സര്‍ക്കാരിന് പരമപ്രധാനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ പൗരന്മാരുടെ ജീവന്‍ സുരക്ഷിതമാക്കാന്‍ നയതന്ത്ര ഇടപെടല്‍ നടത്തേണ്ടി വന്ന നിരവധി അവസരങ്ങളും പ്രധാനമന്ത്രി നല്‍കിയ ഉറപ്പ് എപ്രകാരം പാലിക്കപ്പെട്ടുവെന്നതിന്റെ ഉദാഹരണങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. കൊറോണ മഹാമാരിയുടെ അവസരങ്ങളില്‍ നമ്മള്‍ അത് കണ്ടു, യുക്രെയ്നിലെ സംഘര്‍ഷത്തിനിടയിലും അത് കാണാന്‍ സാധിച്ചു, അതേപോലെ സുഡാനിലും ആ ഉറപ്പ് പാലിക്കപ്പെടുന്നത് കണ്ടു. ഇപ്പോള്‍ ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷം ഉണ്ടായപ്പോഴും അത് കാണാന്‍ സാധിച്ചു.

രാജ്യത്തിന് എല്ലായ്പ്പോഴും ശക്തമായ ഒരു സംവിധാനം ആവശ്യമാണ്. ലോകത്ത് എല്ലായ്പ്പോഴും നമുക്ക് അനുകൂലമായ കാര്യങ്ങള്‍ മാത്രമല്ല സംഭവിച്ച് കൊണ്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രതികരിക്കാനുള്ള കഴിവ് നമുക്ക് ഉണ്ടായിരിക്കണം. അവിടെ പല വിഭാഗങ്ങള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കേണ്ടതായി വരും. വിദേശകാര്യമന്ത്രാലയം ചെയ്യേണ്ട കാര്യങ്ങളും പ്രതിരോധ മന്ത്രാലയം ചെയ്യേണ്ട കാര്യങ്ങളും അവിടെ ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമ്പത് വയസുകാരിക്ക് നേരെ രണ്ടാനച്ഛന്റെ ലൈംഗികാതിക്രമം... രണ്ടാനച്ഛന് 80 വര്‍ഷം തടവും കുട്ടിയുടെ അമ്മയ്ക്ക് മൂന്ന് വര്‍ഷത്തെ തടവും വിധിച്ച് കോടതി  (5 hours ago)

ആലുവയില്‍ 12 വയസ്സുകാരിയെ കാണാതായ സംഭവം... പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ് അറസ്റ്റില്‍  (6 hours ago)

മൈസൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 80 ലക്ഷം രൂപയോളം വരുന്ന ഹോസ്പിറ്റാലിറ്റി ബില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് കര്‍ണാടക വനം മന്ത്രി  (6 hours ago)

വധുവിന്റെ കണ്ണിന്റെ നിറം പച്ച... വിവാഹമോചനം ആവശ്യപ്പെട്ട് വരന്‍  (6 hours ago)

ഉയർന്ന തിരമാല ജാഗ്രതാ നിർദേശം  (6 hours ago)

ഹരിത കേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവത്തിനു തുടക്കം  (6 hours ago)

'കൂൾ' സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; 91.81% വിജയം  (6 hours ago)

ഇനി വോൾട്ടേജ് അളക്കാം: വയറുകൾ നേരിട്ട് ബന്ധിപ്പിക്കാതെ; CET ക്കും ഐഐടി മദ്രാസിനും സംയുക്ത പേറ്റൻറ്  (6 hours ago)

ശാസ്ത്ര ഗവേഷണ പഠനം: എം എസ് സി വിദ്യാർഥികൾക്ക് പ്രത്യേക പരിശീലനം നൽകി  (6 hours ago)

നിലവാരമില്ലാത്ത രീതിയിൽ ലിഫ്റ്റുകൾ സ്ഥാപിക്കുന്നത് നിയമ വിരുദ്ധം  (6 hours ago)

പ്രാക്ടിക്കൽ കഴിഞ്ഞ് രണ്ടാം നാൾ ഫലം പ്രസിദ്ധീകരിച്ചു കേരള സർവകലാശാല; ചരിത്ര നേട്ടമെന്നു മന്ത്രി ഡോ. ആർ. ബിന്ദു  (6 hours ago)

മദ്യ നയത്തിൽ മാറ്റം വരുത്താൻ പോകുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതം: ചീഫ് സെക്രട്ടറി  (6 hours ago)

വിഷു ബമ്പർ നറുക്കെടുപ്പ് നാളെ മുതൽ... മുഴുവൻ ടിക്കറ്റും പൊതുജനങ്ങളിലെത്തും  (6 hours ago)

പോലീസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡ് ചൊവ്വാഴ്ച; മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും  (6 hours ago)

പെൺകുട്ടിയെ കടന്നുപിടിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ.  (6 hours ago)

Malayali Vartha Recommends