തീവ്രവാദപ്പട്ടികയില്‍ പേരുള്ളവരുടെ സമാനമായ പേരുള്ളവര്‍ക്ക് ഇനി ബാങ്ക് അക്ക്വണ്ട് ഇല്ല

ഇനിമുതല്‍ ബാങ്ക് അക്ക്വണ്ടെടുക്കാന്‍ പേര് പ്രശ്‌നമാകും. അന്താരാഷ്ട്ര ആഭ്യന്തര തീവ്രവാദിപ്പട്ടികയില്‍ പേരുള്ളവരുടെ സമാനമായ പേര് ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് അക്ക്വണ്ട് തുടങ്ങുന്നതിന് താന്‍ തീവ്രവാദിയല്ലെന്ന് സ്വയം തെളിയിക്കണം. ഇതിനുള്ള നിര്‍ദേശം എല്ലാ പൊതുമേഖലാ ബാങ്കുകളും ജീവനക്കാര്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇതിനനുസൃതമായി ബാങ്ക് സോഫ്‌റ്റ്വെയര്‍ പരിഷ്‌കരിച്ചു.
പുതിയ സോഫ്‌റ്റ് വെയര്‍ അനുസരിച്ച് അക്ക്വണ്ട് തുടങ്ങുന്നയാളുടെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തീവ്രവാദികളുടെ പേര് ഉള്‍ക്കൊള്ളുന്ന പട്ടിക തെളിയും. ഇതിലുള്ള ഏതെങ്കിലും തീവ്രവാദികളുടെ പേരാണ് അക്ക്വണ്ട് തുറക്കാന്‍ വന്നയാള്‍ക്ക് ഉള്ളതെങ്കില്‍ അക്ക്വണ്ട് അനുവദിക്കാതിരിക്കുകയോ അല്ലെങ്കില്‍ അന്വേഷണം നടത്തി അയാള്‍ തീവ്രവാദിയല്ലെന്ന് ഉറപ്പിക്കുകയോ വേണം എന്നാണ് നിര്‍ദേശം.
എന്നാല്‍ തീവ്രവാദികളുടെ പേരും പാസ്‌പോര്‍ട്ട് നമ്പരും മാത്രമാണ് പട്ടികയില്‍ ഉള്ളത്. ഫോട്ടോയോ മേല്‍വിലാസമോ ഇല്ലാത്തതിനാല്‍ ഇത് ബാങ്ക് ജീവനക്കാര്‍ക്ക് വലിയജോലിഭാരമാണ് ഉണ്ടാക്കുക. അക്ക്വണ്ട് തുടങ്ങുന്നതിന് പാസ്‌പോര്‍ട്ടിന്റെ ആവശ്യമില്ലാത്തതിനാല്‍ അതുകൊണ്ട് പ്രയോജനവും ഇല്ല. ഫലത്തില്‍ തീവ്രവാദപ്പട്ടികയില്‍ പേരുള്ളവരുടെ സമാന പേരുള്ളവര്‍ക്ക് അക്ക്വണ്ട് നിഷേധിക്കാനാകും ജീവനക്കാര്‍ ശ്രമിക്കുക.
തീവ്രവാദപ്പട്ടികയില്‍ പേരുള്ളവരില്‍ 90 ശതമാനവും ഒരു മതത്തില്‍പ്പെട്ടവരാണ്. അബ്ദുള്‍ കലാം മുതല്‍ നസീര്‍വരെയുള്ളവരുടെ പേരുകള്‍ പട്ടികയിലുണ്ട്.
https://www.facebook.com/Malayalivartha