അസമില്‍ ഉണ്ടായ വാഹനാപകടത്തില്‍ 28 മരണം

അസമില്‍ ഉണ്ടായ വാഹനാപകടത്തില്‍ 28 പേര്‍ മരിച്ചു. ചരക്കു ലോറി രണ്ട് മിനിവാനുകളിലിടിക്കുകയായിരുന്നു. മരിച്ചവരില്‍ 13 കുട്ടികളും ഉള്‍പ്പെടുന്നു. 20 പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിനാല്‍തന്നെ മരണസംഖ്യ ഇനിയും കൂടാം. ആസാമിലെ ബര്‍ത്തറ്റ ജില്ലയിലാണ് അപകടം ഉണ്ടായത്. അയല്‍ സംസ്ഥാനമായ പശ്ചിമ ബംഗാളിലെ ഇഷ്‌ടിക ചൂളയിലേക്ക് തൊഴിലാളികളുമായി പോവുകയായിരുന്ന മിനിവാനുകളാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha