റെയില്‍വേ നിരക്ക് വര്‍ധിപ്പിച്ചേക്കും

റെയില്‍വേ യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. നിരക്ക് വര്‍ധന വേണമെന്ന നിര്‍ദേശം പരിഗണനയിലാണെന്നും ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും റെയില്‍വേ മന്ത്രി മല്ലികാര്‍ജുന ഖാര്‍ഗെ വ്യക്തമാക്കി. ഫ്യുവല്‍ അഡ്‌ജസ്റ്റ്‌മെന്റ് കംപോണന്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഒക്‌ടോബര്‍ മുതല്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള നിര്‍ദേശമുള്ളത്.
അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ റെയില്‍വേയ്‌ക്ക് 12000 കോടിയുടെ അധികബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. ഊര്‍ജ ഉപഭോഗത്തിലുണ്ടായ വര്‍ധനയാണ് നിരക്ക് വര്‍ധനയിലേക്ക് റെയില്‍വേയെ നയിക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം.
https://www.facebook.com/Malayalivartha