അതിര്‍ത്തിയില്‍ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം

കാശ്‌മീരില്‍ തീവ്രവാദികളുടെ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി. കെരാന്‍ സെക്ടര്‍ വഴി നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടു തീവ്രവാദികളെ സൈന്യം വധിച്ചു. ഇവരില്‍ നിന്നും എകെ-47 റൈഫിളും സ്‌ഫോടകവസ്‌തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പാക് സൈന്യം അധിനിവേശം നടത്തിയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്ന അതിര്‍ത്തിഗ്രാമമായ ഷാലാ ബാട്ടുവിന് പടിഞ്ഞാറു ഭാഗത്താണ് ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് ചെയ്‌തത്. ഈ മേഖലയില്‍ അടുത്ത ദിവസങ്ങളില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം വര്‍ധിച്ചുവരുന്നതായി സൈന്യം വ്യക്തമാക്കിയിരുന്നു. ദിവസങ്ങളായി നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്ന തീവ്രവാദികളും സൈന്യവുമായി ഈ ഭാഗത്ത് ഏറ്റുമുട്ടല്‍ നടന്നുവരികയാണ്.
https://www.facebook.com/Malayalivartha