സീമാന്ധ്രയില്‍ സൈന്യത്തെ വിന്യസിച്ചു

ആന്ധ്രയെ വിഭജിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്ന് വ്യാപക ആക്രമണം നടക്കുന്ന സീമാന്ധ്രയില്‍ സൈന്യത്തെ വിന്യസിച്ചു. ആക്രമണം രൂക്ഷമായതോടെ ദക്ഷിണ റെയില്‍വേ അന്ത:സംസ്ഥാന തീവണ്ടികള്‍ റദ്ദാക്കിയിരിക്കുകയാണ്. മുപ്പതോളം ലോക്കല്‍ തീവണ്ടികളും റദ്ദാക്കിയിട്ടുണ്ട്.
ആന്ധ്രപ്രദേശ് പവര്‍ ട്രാന്‍സ്‌മിഷന്‍ കോര്‍പ്പറേഷന്‍ ജീവനക്കാര്‍ പണിമുടക്കുന്നതിനാല്‍ സംസ്ഥാനം ഇരുട്ടിലായിരിക്കുകയാണ്. കേരളം ഉള്‍പ്പെടെയുള്ള മറ്റുസംസ്ഥാനങ്ങളേയും ഇത് സാരമായി ബാധിച്ചു. സമരത്തില്‍ നിന്ന് പിന്‍മാറണമെന്ന് ജീവനക്കാരോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും പുതിയ സംസ്ഥാനം രൂപീകരിക്കുക എന്ന തീരുമാനത്തില്‍ നിന്ന് പിന്‍മാറാതെ സമരം അവസാനിപ്പിക്കില്ല എന്ന നിലപാടിലാണ് ജീവനക്കാര്‍.
സീമാന്ധ്രയില്‍ ജനങ്ങള്‍ക്ക് വീടിനു പുറത്തിറങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. കടകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയാണ്.
https://www.facebook.com/Malayalivartha