വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം രസീത്; സുപ്രീം കോടതിയുടെ പച്ചക്കൊടി

ഇനിമുതല്‍ വോട്ട് രേഖപ്പെടുത്തിയാല്‍ രസീത് ലഭിക്കും. വോട്ട് രേഖപ്പെടുത്തുന്നതിന് രസീത് നല്‍കുന്ന സംവിധാനത്തിന് സുപ്രീം കോടതിയാണ് അനുമതി നല്‍കിയത്. ജനതാ പാര്‍ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഈ ഉത്തരവ്. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള നിര്‍ദേശം സുപ്രീം കോടതി തെരെഞ്ഞെടുപ്പ് കമ്മീഷന് നല്‍കി.
രസീത് നല്‍കുന്ന സംവിധാനം ഒരുക്കുന്നതിനാവശ്യമായ സാമ്പത്തിക സഹായം കേന്ദ്ര സര്‍ക്കാര്‍ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. 2014 ല്‍ നടക്കുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ഈ രീതി നടപ്പാക്കും.
വോട്ടിങ് യന്ത്രത്തില്‍ ക്രമക്കേട് നടക്കുന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയം ഉന്നയിച്ച് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ചത്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ ഒരു വോട്ടര്‍ക്ക് താന്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്ന് കൃത്യമായ സ്ഥിരീകരണ രസീതായിരിക്കും ഇനി മുതല്‍ ലഭിക്കുക.
https://www.facebook.com/Malayalivartha