സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് വീണ്ടും സുപ്രീം കോടതി

സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് വീണ്ടും സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവ് ഭേദഗതി ചെയ്യണമെന്ന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. അധാറിന് നിയമസാധുത നല്‍കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കിയതിന് തൊട്ടുപന്നാലെയാണ് കോടതി വിധി വന്നത്.
സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന സുപ്രീം കോടതി വിധിയില്‍ വ്യക്തത ആവശ്യപ്പെട്ടായിരുന്നു കേന്ദ്രസര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ആധാറിന്റെ നിയമസാധുത സുപ്രീം കോടതി ചോദ്യം ചെയ്‌ത പശ്ചാത്തലത്തിലാണ് പുതിയ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ബില്‍ പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
https://www.facebook.com/Malayalivartha