ഡല്‍ഹിയില്‍ 150 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നു വീണു

ഡല്‍ഹിയില്‍ മൂന്നുനിലകെട്ടിടം തകര്‍ന്നുവീണു. ആസാദ് മൈതാന്‍ മാര്‍ക്കറ്റ് മേഖലയിലുള്ള 150 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്. ഒരു കുടുംബത്തിലെ രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടാവശിഷ്‌ടങ്ങള്‍ക്കുള്ളില്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോ എന്ന കാര്യം വ്യക്തമല്ല. അഗ്നിശമന സേനാ യൂണിറ്റും ദുരന്തനിവാരണ സംഘാംഗങ്ങളും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. പഴക്കമേറിയ കെട്ടിടം അപകടാവസ്ഥയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കെട്ടിടത്തില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് ഏതാനും ദിവസം മുന്‍പ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha