ഫൈലിന്‍ ഇന്ത്യന്‍ തീരത്തേയ്‌ക്ക് അടുക്കുന്നു; ആന്ധ്ര ഒഡീഷ തീരങ്ങളില്‍ ജാഗ്രതാ നിര്‍ദേശം

ഫൈലിന്‍ ചുഴലിക്കൊടുങ്കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ ഒഡീഷയുടേയും, ആന്ധ്രപ്രദേശിന്റേയും തീരത്തേയ്‌ക്ക് നീങ്ങുന്നു. ശനിയാഴ്‌ച വൈകീട്ടോടെ ഇരു സംസ്ഥാനങ്ങളിലും കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിച്ചു. കൂടാതെ ആന്ധ്ര, ഒഡീഷ തീരങ്ങളില്‍ വ്യോമസേനയേയും കരസേനയേയും വിന്യസിച്ചിട്ടുണ്ട്.
രണ്ടു സംസ്ഥാനങ്ങളിലായി അരക്കോടിയിലേറെ ജനങ്ങളുടെ ജീവിതം താറുമാറാക്കുമെന്നാണ് ആശങ്ക. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഫൈലിന്‍ കിഴക്കന്‍ തീരത്തേക്ക് വീശിയടിക്കും. ഗവണ്‍മെന്റ് അവശ്യം വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 14 ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കി.
ആന്ധ്രയിലെ ശ്രീകാകുളം, ഗഞ്ചം, പുരി, ഖോര്‍ദ, വിജയനഗരം, വിശാഖപട്ടണം, കിഴക്കും പടിഞ്ഞാറും ഗോദാവരി ജില്ലകള്‍ ഒഡിഷയിലെ ജഗത്‌സിംഘപുര്‍ എന്നീ സ്ഥലങ്ങളെയായിരിക്കും കാറ്റ് ഏറ്റവും ഗുരുതരമായി ബാധിക്കുക എന്നാണ് കണക്കുകൂട്ടല്‍. 1.2 കോടി ആളുകളെ ഫൈലിന്‍ ബാധിക്കുമെന്ന് ദേശീയ ദുരന്തപ്രതികരണ അതോറിറ്റി പറഞ്ഞു.
ഉച്ചഭാഷിണികളിലൂടെയും റേഡിയോ ടി.വി. എന്നിവയിലൂടെയും സംസ്ഥാന സര്‍ക്കാര്‍ ഫൈലിനെക്കുറിച്ച് മുന്നറിയിപ്പുനല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha