മണല്‍ മാഫിയക്കെതിരായ ജസീറയുടെ ആവശ്യം ന്യായം; നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിന് ജയറാം രമേശിന്റെ കത്ത്

മണല്‍ മാഫിയയ്‌ക്കെതിരെ ജസീറ ഉന്നയിക്കുന്ന കാര്യങ്ങളില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കേന്ദ്ര ഗ്രാമവികസന മന്ത്രി ജയറാം രമേശിന്റെ കത്ത്. ജസിറയുടെ സമരം ന്യായമാണെന്നും നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും മുഖ്യമന്ത്രിക്കെഴുതിയ കത്തില്‍ ജയറാം രമേശ് ആവശ്യപ്പെട്ടു.
നേരത്തെ ജയറാം രമേശിനെ കണ്ട് ജസീറ സമരം ചെയ്യാനുള്ള കാരണം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം മുഖ്യമന്ത്രിക്ക് കത്തയച്ചത്. ജസിറയുടെ ന്യായമായ ആവശ്യത്തിന് സ്വതന്ത്രവും, വിശ്വാസയോഗ്യവുമായ അന്വേഷണത്തിന് ഉത്തരവിടണമെന്നും ജയറാം രമേശ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചിരുന്നു. മണല്‍മാഫിയക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ സമരത്തിന് സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടികള്‍ ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ജസീറ ഡല്‍ഹിക്ക് തിരിച്ചത്. 65 ദിവസമാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ ജസീറ സമരം നടത്തിയത്. ഇത്രയും ദിവസം സമരം നടത്തിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തത് വിചിത്രമാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തിയിരുന്നു.
അതേസമയം സമരം അവസാനിപ്പിക്കണമെന്ന ജയറാം രമേശിന്റെ അഭ്യര്‍ത്ഥന ജസീറ തള്ളി.
https://www.facebook.com/Malayalivartha