പകുതിയോളം കേന്ദ്രമന്ത്രിമാര്‍ സ്വത്ത് വിവരം വെളിപ്പെടുത്തിയില്ല

കേന്ദ്രമന്ത്രി മാരില്‍ പകുതിയോളം പേര്‍ ഈ വര്‍ഷത്തെ സ്വത്ത് വിവരങ്ങള്‍ നല്‍കിയില്ല. ആഗസ്റ്റ് 31 നായിരുന്നു മന്ത്രിമാര്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് സ്വത്ത് വിവരങ്ങള്‍ നല്‍കേണ്ടിയിരുന്നത്. എന്നാല്‍ കപില്‍ സിബലും ശശി തരൂരും ഉള്‍പ്പെടെയുള്ളവര്‍ വിവരങ്ങള്‍ കൈമാറിയില്ല.
മന്ത്രിമാരുടെ പെരുമാറ്റചട്ടം നിഷ്‌കര്‍ഷിക്കുന്നതു പ്രകാരം കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍ അവരുടെ കുടുംബാംഗങ്ങളുടേത് ഉള്‍പ്പെടെയുള്ള സ്വത്ത് വിവരം നല്‍കണം എന്നാണ്.
പ്രതിരോധമന്ത്രി എ.കെ ആന്റണി, ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്റേ, ധനമന്ത്രി പി.ചിദംബരം, കൃഷിമന്ത്രി ശരത് പവാര്‍ എന്നിവര്‍ സ്വത്ത് വിവരം വെളിപ്പെടുത്തിയവരില്‍ പ്രമുഖരാണ്.
2012ല്‍ കേന്ദ്രമന്ത്രിമാരുടെ മൊത്തം ആസ്‌തി 801 കോടി രൂപയായിരുന്നു.
https://www.facebook.com/Malayalivartha