ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സര്‍വെ; സര്‍ക്കാരുണ്ടാക്കുക ക്ലേശകരം

വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് ടൈംസ് നൗ-സി വോട്ടര്‍ സര്‍വെ. ബി.ജെ.പി 162 സീറ്റ് നേടി വലിയ ഒറ്റക്കക്ഷിയാകുമ്പോള്‍ കോണ്‍ഗ്രസിന് ലഭിക്കുക 102 സീറ്റാണ്. എന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുക പ്രാദേശിക കക്ഷികളാകും.
പ്രാദേശിക പാര്‍ട്ടികളായ സമാജ്‌വാദി പാര്‍ട്ടി, ബഹുജന്‍ സമാജ് പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ് എന്നിവരുടെ തീരുമാനത്തിനനുസരിച്ചാകും കേന്ദ്ര ഭരണം. എന്‍.ഡി.എ 186 സീറ്റുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.പി.എയ്‌ക്ക് 117 സീറ്റുകള്‍ മാത്രമാണ് ലഭിക്കുക.
543 അംഗ ലോക്‌സഭയില്‍ 273 എന്ന കേവല ഭൂരിപക്ഷത്തിലെത്താന്‍ ഇരു കക്ഷികള്‍ക്കും പ്രയാസകരമായിരിക്കും. ഇടത് സഖ്യത്തിന് 32ഉം, എസ്.പിയ്‌ക്ക് 25ഉം, എ.ഐ.എ.ഡി.എം.കെയ്‌ക്ക് 28ഉം, ബി.എസ്.പിയക്ക് 31 സീറ്റുകളും ലഭിക്കുമെന്നും സര്‍വെ പറയുന്നു.
സര്‍വേ പ്രകാരം കേരളത്തില്‍ നേട്ടമുണ്ടാക്കുക ഇടത്‌പക്ഷം ആയിരിക്കും.
https://www.facebook.com/Malayalivartha