ലക്ഷക്കണക്കിന് അമ്മമാര്‍ക്കായി സോണിയാമ്മ കരഞ്ഞു... ഭക്ഷ്യ സുരക്ഷ ബില്ലില്‍ വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ സോണിയ ഗാന്ധി പൊട്ടിക്കരഞ്ഞെന്ന് രാഹുല്‍ ഗാന്ധി

ഭക്ഷ്യസുരക്ഷാ ബില്‍ പാര്‍ലമെന്റില്‍ വോട്ടിനിട്ടപ്പോള്‍ വോട്ട് ചെയ്യാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ പൊട്ടിക്കരഞ്ഞുവെന്ന് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടന്ന ദിവസം അസുഖ ബാധിതയായതിനെ തുടര്‍ന്ന് സോണിയ ഗാന്ധിക്ക് സഭാ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നിരുന്നു. മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് രാഹുല്‍ഗാന്ധി വെളിപ്പെടുത്തി
ഭക്ഷ്യസുരക്ഷാ ബില്‍ ആഗസ്ത് 26നാണ് ലോകസഭ പാസാക്കിയത്. അസുഖമുണ്ടെങ്കിലും ബില്ലിന് അനുകൂലമായി വോട്ട് ചെയ്ത് പാസായ ശേഷം മാത്രമെ പാര്‍ലമെന്റില്‍ നിന്ന് പോകുകയുള്ളൂവെന്ന് സോണിയ അന്ന് വാശിപിടിച്ചെന്നും രാഹുല്‍ പറഞ്ഞു. എന്നാല്‍ ദീഘകാലമായി കഷ്ടപ്പെട്ടത് ബില്‍ പാസാക്കാനായിരുന്നു. അവസാനഘട്ടത്തില്‍ ബില്‍ വോട്ടിനിടുമ്പോള്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത് അമ്മയെ ഏറെ വിഷമിപ്പിച്ചു. ഭക്ഷ്യസുരക്ഷാ ബില്‍ വോട്ടിനിടുന്നതിന് മുമ്പ് ഡോക്ടറെ കാണാന്‍ പോകേണ്ടി വന്നപ്പോള്‍ അമ്മയുടെ കണ്ണു നിറഞ്ഞിരുന്നു. ലക്ഷക്കണക്കിന് അമ്മമാര്‍ക്ക് വേണ്ടിയാണ് ഭക്ഷ്യസുരക്ഷാ ബില്‍ കൊണ്ടുവന്നതെന്നും രാഹുല്‍ പറഞ്ഞു.
ഭക്ഷ്യസുരക്ഷാ ബില്ലിന്മേലുള്ള ചര്‍ച്ച നടക്കുന്നതിനിടെ രാത്രി 8.15ഓടെ സോണിയയെ ന്യൂദില്ലിയിലെ എ.ഐ.ഐ.എം.എസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അഞ്ച് മണിക്കൂറോളം ആശുപത്രയില്‍ കഴിഞ്ഞതിന് ശേഷമാണ് സോണിയയെ ഡിസ്ചാര്‍ജ്ജ് ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha