മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫ് വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി... മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന് 11വര്‍ഷവും 9 മാസവും, രണ്ടാംപ്രതിക്ക് 6 വര്‍ഷം 9 മാസവും തടവുശിക്ഷ

മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബാ ഷരീഫ് വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന് 11വര്‍ഷവും 9 മാസവും, രണ്ടാംപ്രതി ശിഹാബുദ്ദീന് 6 വര്‍ഷം 9 മാസവും, പ്രതി നിഷാദിന് 3 വര്‍ഷവും 9 മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്
ഇവര്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിട്ടുണ്ടായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്തിരുന്ന 12 പേരെ കോടതി വെറുതെ വിടുകയും ചെയ്തു.
"
https://www.facebook.com/Malayalivartha