രാഷ്ട്രീയ പാര്‍ട്ടികളുടെ സംഭാവനകളില്‍ 75 ശതമാനവും കള്ളപ്പണം, സ്രോതസ് വെളിപ്പെടുത്താതെയുള്ള സംഭാവന 4,895.96 കോടി രൂപ

രാജ്യത്തെ പ്രധാനപ്പെട്ട ആറ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന സംഭാവനയുടെ 75 ശതമാനവും കള്ളപ്പണമാണെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസാണ് ഇത്സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2004-2005 മുതല്‍ 2011-2012 വരെയുള്ള കണക്കാണിത്. സ്രോതസ്സ് വെളിപ്പെടുത്താതെ 4,895.96 കോടി രൂപയാണ് സംഭാവനയിലുള്ളത്. കോണ്‍ഗ്രസ് തന്നെയാണ് ഇത്തരം പണത്തിന്റെ പ്രധാന ഉപയോക്താക്കള്‍.
ബിജെപിയും പിന്നിലല്ല. സമാജ് വാദി പാര്‍ട്ടി, സിപിഎം എന്നിവര്‍ക്ക് തെരഞ്ഞെടുപ്പ് സമയത്താണ് സംഭാവനകളുടെ പകുതിയോളവും ലഭിച്ചിട്ടുള്ളത്. വരുന്ന പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള മാസങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കോളാണ്. രാജ്‌നാഥ് സിംഗ് ബിജെപി ദേശീയ അധ്യക്ഷനായിരുന്നപ്പോള്‍ ദില്ലിയിലെ ആസ്ഥാനത്തെ സേഫില്‍ നിന്ന് രണ്ടര കോടി രൂപയോളം കളവ് പോയി. പക്ഷേ പോലീസില്‍ പരാതിപ്പെട്ടില്ല. വിവരം ചോദിച്ച പത്രക്കാരോട് പാര്‍ട്ടി ഇക്കാര്യം അന്വേഷിക്കുമെന്ന് പറഞ്ഞു. ഛത്തീസ്ഗഢില്‍ ബിജെപി സര്‍ക്കാര്‍ ചെയ്തു കൊടുത്ത ചില സഹായങ്ങള്‍ക്ക് കോണ്‍ഗ്രസ് അനുകൂലിയായ ഒരു വ്യവസായി നല്‍കിയ 'സംഭാവന'യായിരുന്നു ആ തുക. സംഗതി ബ്ലാക്ക് ആണ്. പോലീസില്‍ പരാതി കൊടുത്താല്‍ വലിയ പൊല്ലാപ്പാവില്ലെ.
തദ്ദേശ തിരഞ്ഞെടുപ്പില്‍ പോലും സ്ഥാനാര്‍ത്ഥികള്‍ പണം വാരിയെറുന്ന കാലമാണിത്. മെട്രോ നഗരങ്ങളിലെ കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ 30 മുതല്‍ 50 ലക്ഷം രൂപ വരെയാണ് ഓരോ സ്ഥാനാര്‍ത്ഥിയും ചെലവാക്കുന്നത്. ദില്ലി പോലുള്ള നഗരങ്ങളില്‍ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി ഒരു കോടി മുതല്‍ 5 കോടി വരെ ചെലവഴിക്കുന്നുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ ഇത് 10 മുതല്‍ 25 കോടി രൂപ വരെ ആകും.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്ന തുകക്ക് ഒരു കോളേജ് തിരഞ്ഞെടുപ്പില്‍ പോലും മത്സരിക്കാന്‍ ആകില്ലെന്നാണ് പാര്‍ട്ടികളുടെ നിലപാട്. 2009 ലെ പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ ഹെലി കോപ്റ്റര്‍ യാത്ര നടത്തി പ്രചാരണം പൊടിപൊടിച്ചപ്പോള്‍ ചെലവായത് 350 കോടിയോളമാണ്. കോണ്‍ഗ്രസ് നേതാക്കളും ഇക്കാര്യത്തില്‍ പിന്നിലല്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാര വടം വലിയുടെ സമയത്തും പണം എത്ര കിട്ടിയാലും മതിയാകില്ല. പണ്ട് നരസിംഹ റാവുവിന്റെ കാലത്ത് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയെ വില കൊടുത്ത് വാങ്ങിയതും കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്തെ വോട്ടിന് കോഴയും അത്ര പെട്ടെന്ന് ആര്‍ക്കും മറക്കാനാവില്ല. ഈ തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ തൂക്ക് സഭ വരുമെന്ന് റിപ്പോര്‍ട്ട് ഉള്ളതിനാല്‍ കൂടുതല്‍ കള്ളപ്പണമൊഴുകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha